അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു... സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി എന്നിവര്‍ യഥാക്രമം മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരം ഏറ്റുവാങ്ങി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പുരസ്‌കാര വിതരണം.

അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി എന്നിവര്‍ യഥാക്രമം മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരം ഏറ്റുവാങ്ങി.
മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലിനു വേണ്ടി കുമ്പളങ്ങി നൈറ്റ്സ് സിനിമയുടെ സംവിധായകന്‍ മധു സി നാരായണന്‍ ഏറ്റുവാങ്ങി.
സ്വാസിക സ്വഭാവ നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ലിജോ ജോസ് പെല്ലിശ്ശേരിക്കായിരുന്നു മികച്ച സംവിധായകനുള്ള പുരസ്‌കാരം. മികച്ച അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടിയ നിവിന്‍ പോളി, അന്ന ബെന്‍, പ്രിയംവദ എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി.
വിവിധ വിഭാഗങ്ങളിലായി 53 അവാര്‍ഡുകളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. വൈകിട്ട് ആറിന് ടാഗോര്‍ തിയറ്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പുരസ്‌കാര വിതരണം.
"
https://www.facebook.com/Malayalivartha

























