സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുറഞ്ഞ ശമ്പളം 23,000 രൂപയായും കൂടിയ ശമ്പളം 1,66,800 രൂപയായും ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യുന്ന പതിനൊന്നാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു

നിലവില്‍ ഇത് യഥാക്രമം 16,500 രൂപയും, 1,22,000 രൂപയുമാണ്. പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെക്കുറിച്ച് പരാമര്‍ശമില്ലാത്ത റിപ്പോര്‍ട്ടില്‍, ഈ വര്‍ഷം വിരമിക്കുന്നവര്‍ക്ക് ഒരു വര്‍ഷം കൂടി നീട്ടിനല്‍കാമെന്ന നിര്‍ദ്ദേശമുണ്ട്.
സാധാരണ പോലെ 27 സ്‌കെയിലുകളെ 83 ശമ്പള സ്‌കെയിലുകളാക്കിയാണ് ചെയര്‍മാന്‍ കെ.മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പരിഷ്‌കരണ ശുപാര്‍ശകള്‍. ഇത് അതേപടി നടപ്പാക്കിയാല്‍ സര്‍ക്കാരിന് 4810 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാകും. കഴിഞ്ഞ കമ്മിഷന്‍ 7500 കോടിയുടെ അധിക ബാദ്ധ്യത വരുന്ന ശുപാര്‍ശകളാണ് സമര്‍പ്പിച്ചിരുന്നത്.
വീട്ടുവാടക അലവന്‍സ് കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ ശമ്പളത്തിന് ആനുപാതികമായി നല്‍കാനാണ് ശുപാര്‍ശ. കേന്ദ്രസര്‍ക്കാര്‍ തലസ്ഥാനത്ത് 16 ശതമാനം നല്‍കുമ്പോള്‍, സംസ്ഥാന ജീവനക്കാര്‍ക്ക് തിരുവനന്തപുരത്ത് 10 ശതമാനം കിട്ടും. സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് റദ്ദാക്കി.
2019 ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തിലാകുന്ന രീതിയില്‍ പരിഷ്‌കരണം നടപ്പാക്കാനാണ് ശുപാര്‍ശ. അടുത്ത മന്ത്രിസഭാ യോഗം രൂപീകരിക്കുന്ന മന്ത്രിസഭാ ഉപസമിതി ശുപാര്‍ശകള്‍ പഠിക്കും. സമിതിയുടെ ശുപാര്‍ശ പ്രകാരം നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് ശമ്പള വര്‍ദ്ധന പ്രഖ്യാപനമുണ്ടാവും.
38 ശതമാനം ഡി.എ വര്‍ദ്ധന 2019 ജൂലായ് ഒന്ന് വരെയുള്ള 28 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചാണ് പുതിയ ശമ്പളം നിശ്ചയിച്ചത്. ഇതിന്റെ കൂടെ 10 ശതമാനമാണ് വര്‍ദ്ധന. ഇതോടെ ലഭിക്കുന്നത് 2014 ലെ അടിസ്ഥാന ശമ്പളത്തിന്റെ 38 ശതമാനം വര്‍ദ്ധനവ്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് വെയിറ്റേജ് ഒഴിവാക്കുകയാണെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ കെ.മോഹന്‍ദാസ് മാദ്ധ്യമപ്രവര്‍ത്തകരോട്. 2019 നു ശേഷമുള്ള ക്ഷാമബത്ത 2022 നു ശേഷം ഗഡുക്കളായി നല്‍കണം.
പാര്‍ട് ടൈം കണ്ടിന്‍ജന്‍സി ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 11,500 രൂപ. ഉയര്‍ന്ന ശമ്പളം 22,970.പെന്‍ഷനിലും 38 %വര്‍ദ്ധന 38 ശതമാനം വര്‍ദ്ധനവ് അടിസ്ഥാന പെന്‍ഷനില്‍. പെന്‍ഷന്‍ വര്‍ദ്ധനവിനും 2019 ജൂലായ് 1 മുതല്‍ പ്രാബല്യം. കുറഞ്ഞ പെന്‍ഷന്‍ 11,500 രൂപയും കൂടിയത് 50,040 രൂപയും. പെന്‍ഷന്‍, അവസാന മാസശമ്പളത്തിന്റെ പകുതി. നിലവില്‍ പത്തു മാസത്തിന്റെ ശരാശരിയാണ് പെന്‍ഷന്‍.
https://www.facebook.com/Malayalivartha

























