തലയില്‍ കൈവച്ച് നേതാക്കള്‍... തെരഞ്ഞെടുപ്പ് അടുത്തതോടെ ഗവര്‍ണര്‍ സ്ഥാനം മറന്ന് സംസ്ഥാനത്തെ ബിജെപിയെ രക്ഷിക്കാന്‍ ദേവലോകത്തെത്തി ശ്രീധരന്‍ പിള്ള; തെരഞ്ഞെടുപ്പ് അടുത്തതോടെ ഇരു മുന്നണികളും അരമനകളില്‍ കയറിയിറങ്ങുമ്പോള്‍ സഭാ നേതൃത്വത്തെ കൈയ്യിലെടുത്ത് ശ്രീധരന്‍ പിള്ള

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിക്കുണ്ടായ ക്ഷീണം മാറ്റാന്‍ മിസോറാമിലേക്ക് കടത്തിയ പി.എസ്. ശ്രീധരന്‍ പിള്ള വീണ്ടും സംസ്ഥാനത്ത് സജീവമാകുകയാണ്. ഒരു ഗവര്‍ണര്‍ എന്ന നിലയില്‍ നിന്നും ശ്രീധരന്‍പിള്ള പാര്‍ട്ടിയെ രക്ഷപ്പെടുത്താനുള്ള വലിയ കളികളാണ് കളിക്കുന്നത്.
സഭാതര്‍ക്കം പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി ഇടപെട്ട ശ്രീധരന്‍പിള്ള അവരുടെ കണ്ണിലുണ്ണിയാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇരു മുന്നണികളും അരമനകളില്‍ കയറിയിറങ്ങുമ്പോള്‍ സഭാ നേതൃത്വത്തെ കൈയ്യിലെടുത്തിരിക്കുകയാണ് ശ്രീധരന്‍ പിള്ള.
സഭാതര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയ മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിലും യാക്കോബായ സഭാ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലും എത്തി ചര്‍ച്ച നടത്തി.
യാക്കോബായ സഭയുമായുള്ള ചര്‍ച്ചയില്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ, മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ്, കുര്യാക്കോസ് മാര്‍ യൗസേബിയോസ്, മാത്യൂസ് മാര്‍ അപ്രേം, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, വൈദിക ട്രസ്റ്റി സ്ലീബ പോള്‍ വട്ടവേലില്‍ കോറെപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി പീറ്റര്‍ കെ. ഏലിയാസ് എന്നിവര്‍ പങ്കെടുത്തു. രാവിലെ ഒന്‍പതരയോടെ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ എത്തിയ അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ച ശേഷമാണു മടങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണു കാതോലിക്കേറ്റ് അരമനയില്‍ എത്തിയത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, ഡോ.തോമസ് മാര്‍ അത്തനാസിയോസ്, ഡോ.സഖറിയാസ് മാര്‍ നിക്കോളാവോസ്, അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍, സഭ മാനേജിങ് കമ്മിറ്റിയംഗം മാത്യൂസ് മഠത്തില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രണ്ടു മണിക്കൂറിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകള്‍ക്കിടയിലെ തര്‍ക്കം രൂക്ഷമെങ്കിലും സമവായ ശ്രമങ്ങള്‍ തുടരുെമെന്ന് പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ ശ്രേഷ്ഠബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കബാവയുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം. ഓര്‍ത്തഡോക്‌സ് സഭയുമായി യോജിപ്പ് അസാധ്യമെന്ന് യാക്കബോയസഭാ നേതൃത്വം ശ്രീധരന്‍പിള്ളയെ അറിയിച്ചു.
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന സമവായ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള യാക്കോബായസഭ അധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കബാവയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രശ്‌ന പരിഹാരത്തിനുള്ള പോംവഴികള്‍ ശ്രീധരന്‍ പിള്ള ആരാഞ്ഞെങ്കിലും നിലവിലെ പ്രതിസന്ധികള്‍ യാക്കോബായസഭ നേതൃത്വം അദ്ദേഹത്തെ അറിയിച്ചു. പ്രശ്‌ന പരിഹാരത്തിന് തുടര്‍ ശ്രമങ്ങള്‍ നടത്തുമെന്നും ഡല്‍ഹിയില്‍ നടന്ന ആദ്യഘട്ട സമവായ ചര്‍ച്ചയ്ക്ക് ശേഷം ഇരു വിഭാഗവും സംതൃപ്തിയോടെയാണ് പിരിഞ്ഞതെന്നും. ശ്രീധരന്‍ പിള്ള പ്രതികരിച്ചു. ചര്‍ച്ചയില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമ നിര്‍മാണത്തിലൂടെ സുപ്രീംകോടതി വിധി മറികടക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യാക്കോബായ സഭ വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ് സഭ പ്രതിനിധികളുമായി പി.എസ് ശ്രീധരന്‍ പിള്ള ഇന്ന് കോട്ടയത്ത് കൂടിക്കാഴ്ച്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും യാക്കോബായ സഭാധ്യക്ഷനുമായി ഇന്ന് ചര്‍ച്ച നടത്തും. നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവ സഭകളുടെ പിന്തുണയുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. അതേ സമയമാണ് ശ്രീധരന്‍ പിള്ളയുടെ ഒന്നൊന്നര വരവ്. ഇത് ഇരുമുന്നണികളേയും അസ്വസ്ഥരാക്കുന്നു.
"
https://www.facebook.com/Malayalivartha























