പോളിയോ വിതരണം നാളെ..... അഞ്ചു വയസു കഴിയാത്ത 24.49 ലക്ഷം കുട്ടികള്‍ക്ക് നാളെ പോളിയോ തുള്ളിമരുന്ന് നല്‍കാന്‍ ഇരുപത്തിനാലായിരത്തിലേറെ ബൂത്തുകള്‍ സജ്ജമായി

അഞ്ചു വയസു കഴിയാത്ത 24.49 ലക്ഷം കുട്ടികള്‍ക്ക് നാളെ പോളിയോ തുള്ളിമരുന്ന് നല്‍കാന്‍ ഇരുപത്തിനാലായിരത്തിലേറെ ബൂത്തുകള്‍ സജ്ജമായി. കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ അഭ്യര്‍ത്ഥിച്ചു.
എല്ലാ വാക്സിനേറ്റര്‍മാരും എന്‍-95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, ഗ്ലൗസ് എന്നിവ ധരിക്കണം. ഇന്‍ഫ്ളുവന്‍സ പോലുള്ള രോഗങ്ങള്‍, പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ നിയോഗിക്കരുത്. ഓരോ കുട്ടിക്കും വാക്സിന്‍ കൊടുക്കുന്നതിനു മുമ്പും ശേഷവും വാക്സിനേറ്റര്‍ കൈകള്‍ അണുവിമുക്തമാക്കണം.
കൊവിഡ് നിരീക്ഷണത്തില്‍ ആരെങ്കിലും വീട്ടില്‍ ഉണ്ടെങ്കില്‍ നിരീക്ഷണം കഴിഞ്ഞശേഷം തുള്ളി മരുന്ന് നല്‍കണം. കൊവിഡ് രോഗി ഉണ്ടെങ്കില്‍ നെഗറ്റീവ് ആയശേഷം 14 ദിവസം കഴിഞ്ഞ് തുള്ളി മരുന്ന് നല്‍കാം.
അഞ്ചുവയസില്‍ താഴെയുള്ള കുട്ടിക്ക് കൊവിഡ് ബാധിച്ചെങ്കില്‍ നെഗറ്റീവായി നാല് ആഴ്ചയ്ക്ക് ശേഷമേ തുള്ളിമരുന്ന് നല്‍കാവൂ. ആശുപത്രികളില്‍ ബൂത്തുകള്‍ ഒ.പി, ഐ.പി വിഭാഗങ്ങളില്‍നിന്ന് ദൂരെ തിരക്കില്ലാത്ത ഭാഗത്തായിരിക്കണം. മുറി വായുസഞ്ചാരവും കയറാനും ഇറങ്ങാനും പ്രത്യേകം വാതിലുകള്‍ ഉള്ളതുമാകണം.
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്‌ഡ്രോപ്പര്‍ കുട്ടിയുടെ വായില്‍ സ്പര്‍ശിക്കാതെ ശ്രദ്ധിക്കണം.ഒരു സമയം ബൂത്തില്‍ 5 കുട്ടികള്‍. അറിയിച്ചിരിക്കുന്ന സമയത്ത് കുട്ടിയുമായി ഒരാള്‍ എത്തണം.2 മീറ്റര്‍ അകലം പാലിക്കണം. കൂടെ വരുന്നവര്‍ മാസ്‌ക് ധരിക്കണം.
നാലാഴ്ചയ്ക്കുള്ളില്‍ കൊവിഡ് പോസിറ്റീവ് ആയ കുട്ടികള്‍, രക്ഷാകര്‍ത്താക്കള്‍, പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്തേണ്ടതില്ല. 60 വയസ് കഴിഞ്ഞവര്‍ കുട്ടികളെ കൊണ്ടുവരരുതെന്ന് പ്രത്യേകം നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha

























