കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെടാതെ അടുത്ത ക്ലാസിലേക്ക് പ്രവേശനം നടത്താനുള്ള നടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പ്...

കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെടാതെ അടുത്ത ക്ലാസിലേക്ക് പ്രവേശനം നടത്താനുള്ള നടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പ്. നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള എല്ലാവരേയും ജയിപ്പിക്കല്‍ ഒമ്പതാം ക്ലാസ്സില്‍ കൂടി നടപ്പാക്കാനാണ് ആലോചന. വരുന്ന മാസങ്ങളില്‍ കോവിഡ് വ്യാപനം കൂടുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടി കണക്കിലെടുത്താണ് ഇക്കൊല്ലത്തെ ക്ലാസ് കയറ്റം വിദ്യാഭ്യാസ വകുപ്പ് ചിന്തിക്കുന്നത്.
പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള വര്‍ക്ക് ബുക്കുകള്‍ വിദ്യാര്‍ഥികളില്‍ എത്തിച്ച്, അതിലെ പ്രവര്‍ത്തനങ്ങള്‍ നടത്തി തിരിച്ചു വാങ്ങി നിരന്തര മൂല്യ നിര്‍ണയത്തിനുള്ള ആലോചനകളാണ് നടക്കുന്നത്.
എന്നാല്‍ 11-ാം ക്ലാസില്‍ സംസ്ഥാനത്ത് പൊതു പരീക്ഷയായതിനാല്‍ , അതിന്റെ കാര്യത്തില്‍ എന്തു ചെയ്യണമെന്നത് കുറച്ചു കൂടി വിശദമായ ചര്‍ച്ചയ്ക്കു ശേഷമേ തീരുമാനമാകുകയുള്ളൂ.
L
https://www.facebook.com/Malayalivartha























