ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അതിഥിത്തൊഴിലാളികളായ നാലുപേര്‍ പൊള്ളലേറ്റ് ചികിത്സയിൽ, കാര്‍ സമീപത്തെ കടയില്‍ ഇടിച്ചുനിന്നെങ്കിലും പൂര്‍ണമായും കത്തിക്കരിഞ്ഞു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന അതിഥിത്തൊഴിലാളികളായ നാലുപേര്‍ക്ക് പൊള്ളലേറ്റു. ഇവർ ചികിത്സയിലാണ്. ഉത്തര്‍പ്രദേശ് സ്വദേശികളായ ധര്‍മ്മേന്ദ്ര, കൃഷ്ണകുമാര്‍, വിനോദ് കുമാര്‍, അജയ് രാജ് എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നത്. വെള്ളിയാഴ്ച 12 മണിയോെടയാണ് സംഭവം നടന്നത്. നിയന്ത്രണംവിട്ട കാര്‍ സമീപത്തെ കടയില്‍ ഇടിച്ചുനിന്നെങ്കിലും പൂര്‍ണമായും കത്തിക്കരിഞ്ഞു.
അതേസമയം ആറുപേരാണ് കാറിലുണ്ടായിരുന്നത്. സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവറിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കരാര്‍ തൊഴിലാളികളാണ് ഇവര്‍ എന്നാണ് ലഭ്യമാകുന്ന വിവരം. ചെമ്പൂരിലെ പണികഴിഞ്ഞ് കുടപ്പനമൂട്ടിലേയ്ക്ക് വരുമ്പോള്‍ വിട്ടിയോടിന് സമീപത്ത് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് തീപിടിക്കുകയുണ്ടായി. പരിക്കേറ്റവരെ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























