രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചിലര്‍ ചിലത് പറയുകയാണ്; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

കോവിഡ് പ്രതിരോധത്തില്‍ കേരളം പിന്നോട്ടു പോകുന്നു എന്ന ആരോപണങ്ങളെ തള്ളി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതമാണ്. ആളുകള്‍ കണക്കുകള്‍ ശ്രദ്ധിക്കുന്നില്ല. തുടക്കത്തില്‍ 0.5 എന്ന മരണ നിരക്ക് ജൂണ്‍-ജൂലൈ മാസങ്ങളില്‍ 0.7 വരെയായി. ഇതിനെ 0.4 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനായി. മരിച്ചു പോകുമായിരുന്ന പതിനായിരങ്ങളെ രക്ഷിക്കന്‍ കഴിഞ്ഞുവെന്നും ആരഗ്യ മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ കോവിഡ് വ്യാപനം ആദ്യഘട്ടത്തില്‍ നിയന്ത്രണ വിധേയമായിരുന്നു. എന്നാല്‍ മേയ് മാസത്തിനു ശേഷമാണ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത്. ഹോട്ട്‌സ് പോര്‍ട്ടല്‍ നിന്ന് ആളുകള്‍ മടങ്ങിയതും വിവാഹം, രാഷ്ട്രീയ പാര്‍ട്ടി പരിപാടികള്‍ എന്നിവ രോഗവ്യാപനം ഉയര്‍ത്താന്‍ കാരണമായി. ടെസ്റ്റ് മുറവിളി പണ്ടേ ഉള്ളതാണ്. മരണ നിരക്ക് 0.4 ശതമാനമാകിക നിര്‍ത്താന്‍ സാധിച്ചത് നേട്ടമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയാക്കി നിര്‍ത്തുന്നത് ഇപ്പോഴും നേട്ടമാണെന്നും മന്ത്രി പറയുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചിലര്‍ ചിലത് പറയുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
ഐ.എം.എ. അടക്കമുള്ള സംഘടനകള്‍ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ഡത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ കോവിഡ് നിരക്ക് കുറയുമ്ബോഴും കേരളത്തില്‍ നിരക്ക് വ്യത്യാസമില്ലാതെ തുടരുന്ന സാഹചര്യത്തിലായിരുന്നു ഐ.എം.എ. യുടെ പ്രതികരണം.
https://www.facebook.com/Malayalivartha

























