കാരണ്യ ചികില്‍സാ പദ്ധതി എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഗുണപരമല്ലാതാക്കി മാറ്റി; നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കാരണ്യ പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് പി.ജെ. ജോസഫ്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കാരണ്യ പദ്ധതി ജനോപകാരപ്രദമായി പുനരുജ്ജീവിപ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. പാവപ്പെട്ടവര്‍ക്ക് മികച്ച ചികില്‍സ ലഭ്യമാകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കെ.എം. മാണിയുടെ ബഡ്ജറ്റിലൂടെ കൊണ്ടുവന്ന കാരണ്യ ചികില്‍സാ പദ്ധതി എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഗുണപരമല്ലാതാക്കി മാറ്റി സാധാരണക്കാരോട് കടുത്ത അനീതി കാട്ടിയെന്നും ജോസഫ് പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയുടെ എണ്‍പത്തെട്ടാം ജന്മദിനത്തോടനുബന്ധിച്ച് ജോസഫ് വിഭാഗം നടത്തിയ കാരുണ്യ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉത്ഘാടനം കടുത്തുരുത്തി സെന്‍റ് ജോണ്‍സ് ഓള്‍ഡ് ഏജ് ഹോമില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാര്‍ഷിക മേഖലയുടെ പുരോഗതിക്കും ദുര്‍ബല ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനും വേണ്ടി ഭരണ രംഗത്ത് നിസ്തുല സംഭാവനകള്‍ നല്‍കിയ ജനനേതാവായിരുന്നു കെ.എം. മാണിയെന്നും ജോസഫ് പറഞ്ഞു.
കേരളാ കോണ്‍ഗ്രസുകളുടെ യോജിപ്പിനായി മാണി സാര്‍ നടത്തിയ പരിശ്രമങ്ങള്‍ ജനാധിപത്യ ചേരിയുടെ ഐക്യം മുന്‍നിര്‍ത്തിയുള്ള വിശാല രാഷ്ട്രീയ വീക്ഷണമായിരുന്നെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു.
https://www.facebook.com/Malayalivartha

























