നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന് ഐ.എം വിജയന്‍

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം തള്ളി മുന്‍ ഫുട്ബാള്‍ താരം ഐ.എം. വിജയന്‍. മലയാളികള്‍ക്ക് താന്‍ എപ്പോഴും ഫുട്ബാള്‍ കളിക്കാരനാണെന്നും അതിനാല്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും വിജയന്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ സമീപിച്ചിരുന്നു. എന്നാല്‍, ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പ്രതിനിധിയാവാന്‍ താല്‍പര്യമില്ല. അതിനാല്‍ രാഷ്ട്രീയത്തിലേക്കുമില്ല.
എല്ലാ പാര്‍ട്ടിയിലും മുന്നണിയിലുമുള്ളവര്‍ സുഹൃത്തുക്കളാണ്. എല്ലാവരും തന്നെ ഫുട്ബാള്‍ കളിക്കാരനായാണ് കാണുന്നത്. അതാണ് തനിക്കും ഇഷ്ടമെന്നും വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയന്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസും ബി.ജെ.പിയും സമീപിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























