ചിരിയടക്കി സുകുമാരന്‍നായര്‍... ലോകസഭാ തെരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ കൃപ കൊണ്ട് 19 സീറ്റുകള്‍ നേടിയ യുഡിഎഫ് വീണ്ടും അയ്യപ്പനെ വിളിക്കുന്നു; പാണക്കാട് സന്ദര്‍ശനം വിവാദമാക്കി കുറേ വോട്ട് നേടാന്‍ നോക്കിയ എല്‍ഡിഎഫിന് തിരിച്ചടി നല്‍കി ശബരിമല വിഷയം എടുത്തിട്ട് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തകര്‍ത്തത് ശബരിമലയായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. ശബരിമലയില്‍ തൊട്ടതിന്റെ പാപം ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.
അതില്‍ നിന്നും മോചനം നേടാന്‍ പല മാര്‍ഗങ്ങളും സിപിഎം നോക്കി. നടന്നില്ല. അവസാനമാണ് കുറേ വോട്ട് ചോര്‍ത്താനായി പാണക്കാട് വിഷയം എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ എടുത്തിട്ടത്. അതോടെ കോണ്‍ഗ്രസുകാര്‍ അങ്കലാപ്പിലായി. മലബാറിലെ മുസ്ലീം വോട്ടില്ലെങ്കില്‍ യുഡിഎഫിന് നിലനില്‍പ്പില്ല.
അതേസമയം മധ്യകേരളത്തിലേയും തെക്കന്‍ കേരളത്തിലേയും ഹിന്ദു വോട്ടുകളും പ്രധാനമാണ്. അങ്ങനെയാണ് തികഞ്ഞ വര്‍ഗീയത പറയാതെ പറഞ്ഞ് ശബരിമല വിഷയം ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും എടുത്തിട്ടത്. അതേസമയം ഇതെല്ലാം കണ്ട് ചിരിക്കുന്നത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായ ജി സുകുമാരന്‍ നായരാണ്. സുകുമാരന്‍ നായരുടെ നിലപാടാണ് ഏറെ നിര്‍ണായകം.
നിയമസഭ തെരഞ്ഞെടുപ്പില്‍ ശബരിമല യുവതീപ്രവേശ വിഷയവും സിപിഎമ്മിന്റെ പാണക്കാട് പരാമര്‍ശങ്ങളും പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫ് ഒരുങ്ങിക്കഴിഞ്ഞു. അധികാരത്തിലെത്തിയാല്‍ ശബരിമലയുടെ കാര്യത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
പാണക്കാട് തങ്ങളെ കാണാനെത്തുന്നതിനെ വിമര്‍ശിക്കുന്ന സിപിഎം നേതാക്കള്‍ ബിജെപിയുടെ ഭാഷ കടമെടുത്തിരിക്കുകയാണെന്നു നേതാക്കള്‍ ആരോപിച്ചു. ഭൂരിപക്ഷ ജനവിഭാഗത്തിനൊപ്പമെന്ന് ആവര്‍ത്തിക്കുന്ന സിപിഎം നേതൃത്വം ശബരിമലയുടെ കാര്യത്തില്‍ സ്വീകരിച്ചത് ഇരട്ടത്താപ്പെന്നാണ് യുഡിഎഫ് നിലപാട്.
ശബരിമല വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണ് എന്നു പറഞ്ഞ ഉമ്മന്‍ ചാണ്ടി, ഭക്തരുടെ ആഗ്രഹം നടത്താനല്ല സര്‍ക്കാര്‍ ശ്രമിച്ചതെന്നും ആരോപിച്ചു. പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചിരുന്നെങ്കില്‍ സത്യവാങ്മൂലം പിന്‍വലിച്ചേനെ. വേഷം മാറ്റി പൊലീസ് സുരക്ഷയില്‍ വനിതകളെ സന്നിധാനത്തെത്തിച്ച സര്‍ക്കാരാണ് അധികാരത്തില്‍ ഇരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റേത് ഈ നിലപാടല്ല.
സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ക്കൊപ്പം ശബരിമലയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ സിപിഎം വിമര്‍ശനങ്ങളും ഉയര്‍ത്തി പ്രചാരണം കടുപ്പിക്കാനാണ് യുഡിഎഫ് ശ്രമം. പ്രതിപക്ഷ നേതാവിന്റെ യാത്ര തലസ്ഥാനത്തെത്തുമ്പോള്‍ ഇടത് ഭരണത്തിനും സമാപനമാകുമെന്ന നേതാക്കളുടെ വാക്കുകള്‍ ഈ വിഷയങ്ങളിലെ പ്രാധാന്യം കൂടി കണക്കിലെടുത്താണ്.
എ.വിജയരാഘവന്‍ ഇടതുമുന്നണി കണ്‍വീനറാണോ അതോ ഹിന്ദുമുന്നണി കണ്‍വീനറാണോ എന്ന ചോദ്യവുമായി യുഎഡിഎഫ് കണ്‍വീനര്‍ എം.എം.ഹസനും രംഗത്തെത്തി. മുസ്‌ലിം ലീഗിനും കോണ്‍ഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനത്തിനുമെതിരായ വിജയരാഘവന്റെ ആരോപണങ്ങള്‍ക്കെതിരെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കം നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തി. ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കാനാണ് സിപിഎം ശ്രമമെന്ന് ചെന്നിത്തല പറഞ്ഞു.
എ.വിജയരാഘവന്‍ വാ തുറന്നാല്‍ പറയുന്നത് വര്‍ഗീയത മാത്രമാണ്. മുസ്‌ലിംകളെയും െ്രെകസ്തവരെയും തമ്മിലിടിപ്പിക്കാന്‍ ഇന്ധനം പകരുകയാണ്. മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച് രണ്ടു വോട്ടുകിട്ടാനാണ് മുഖ്യമന്ത്രിയുടെയും എ.വിജയരാഘവന്റെയും ശ്രമങ്ങളെന്നും ചെന്നിത്തല പറഞ്ഞു.
പാണക്കാട് സന്ദര്‍ശനത്തെ വിജയരാഘവന്‍ സങ്കുചിത താല്‍പര്യത്തിനായി ഉപയോഗിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. നാടിന്റെ മതേതരത്വം സംരക്ഷിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. മറ്റൊന്നും ഇല്ലാത്തതുകൊണ്ടാണ് സിപിഎം ലീഗിനെതിരെ പറയുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്തായാലും പാണക്കാടും ശബരിമലയും ഒരുപോലെ കൊണ്ടുപോകാനായിരിക്കും യുഡിഎഫ് ശ്രമം.
"
https://www.facebook.com/Malayalivartha























