ആകാംക്ഷയോടെ രാജ്യം... ഒക്‌സ്‌ഫെഡ് സര്‍വകലാശാല വികസിപ്പിച്ച് പൂന സെറം ഇന്‍സ്റ്റിറ്യൂട്ട് ഉല്‍പാദിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മ്മാണം ഏപ്രില്‍ മുതല്‍ പ്രതിമാസം 20 കോടി ഡോസ് ആക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ

കോവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മ്മാണം ഏപ്രില്‍ മുതല്‍ പ്രതിമാസം 20 കോടി ഡോസ് ആക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ കയറ്റുമതി ഇറക്കുമതി വിഭാഗം ഡയറക്ടറും മലയാളിയുമായ പുരുഷോത്തമന്‍ നമ്പ്യാര്‍. ഇതോടെ വാക്‌സിന്‍ കൂടുതലാളുകളില്‍ എത്തിച്ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
110 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ലോകത്തെ ഏറ്റവും വലിയ ഇന്‍സ്റ്റിറ്റിയൂട്ടാണ് സെറം ഇന്‍സ്റ്റിറ്റിയൂട്ട്. ഇവിടെ ഇപ്പോള്‍ നടക്കുന്നത് കോവിഡ് 19 പ്രതിരോധിക്കാനുള്ള വാക്‌സിന്‍ നിര്‍മ്മാണം മാത്രമാണ് . പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് നിര്‍മ്മാണം നടക്കുന്നത്. അതിന് ചുക്കാന്‍ പിടിക്കുന്നത് കണ്ണൂര്‍ സ്വദേശിയായ പുരുഷോത്തമന്‍ നമ്പ്യാരാണ്.
ഓക്‌സ്‌ഫോഡ് സര്‍വകലാശാലയാണ് സെറം വാക്‌സിന് ആവശ്യമായ സെല്‍ബാങ്ക് വികസിപ്പിച്ചത്. വാക്‌സിന്‍ ആദ്യം പരീക്ഷിച്ചത് മ്യഗങ്ങളിലാണ്.
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പാദന കമ്പനിയാണ് സെറം. അതിന്റെ റെക്കോര്‍ഡ് ഇവര്‍ക്ക് മാത്രമാണ് ഉള്ളത്. ഓക്‌സ്‌ഫോഡിന്റെ സെല്‍ ബാങ്ക് പരീക്ഷണം 13 സ്ഥലങ്ങളിലായി നടന്നു. പക്ഷേ സെറം നടത്തിയ പരീക്ഷണങ്ങളെയാണ് ഓക്‌സ്‌ഫോഡ് അംഗീകരിച്ചിട്ടുള്ളത്.
ലോകത്തെ ഏറ്റവും വലിയ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് എന്ന നിലയില്‍ സെറത്തിന് അതിനുള്ള സൗകര്യം നേരത്തെ തന്നെയുണ്ട്. എച്ച് വണ്‍ എന്‍ വണ്‍ രോഗത്തിന് നേസല്‍ സ്‌പ്രേ കണ്ടെത്തിയ കമ്പനിയാണ് സെറം. ലോകത്ത് ആവശ്യമുള്ള വാക്‌സിന്റെ 70 ശതമാനവും നിര്‍മ്മിക്കുന്നത് സെറം ഇന്‍സ്റ്റിറ്റിയൂട്ടാണ്.
5300 പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കമ്പനിയില്‍ നിരവധി വിഭാഗങ്ങളുണ്ട്. അതില്‍ ഉള്ളവരെല്ലാം അഹോരാത്രം പ്രവര്‍ത്തിക്കുന്നു. ഒരുമയുടെ വിജയമാണ് സെറത്തില്‍ ഉണ്ടായി കൊണ്ടിരിക്കുന്നത്. ആറു മാസമായി സെറം ഇതിന് പിന്നാലെയാണ്. ചൈനയില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ വാക്‌സിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇന്ത്യാകാര്‍ക്കെല്ലാം ആവശ്യാനുസരണം വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ലെന്ന സങ്കടം മാത്രമാണ് സെറത്തിനുള്ളതെന്ന് നമ്പ്യാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നമ്പ്യാര്‍ കൊച്ചിയില്‍ എത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് സെറത്തിന്റെ ദിവസേനെയുള്ള പ്രവര്‍ത്തനം വിലയിരുത്തുന്നുണ്ട്. കമ്പനിയിലുള്ള ഓരോ ചലനവും അവര്‍ക്കറിയാം. എവിടെയെങ്കിലും തടസ്സമുണ്ടായാല്‍ പി.എം ഒ ഇടപെടും. അതിനാല്‍ തടസ്സങ്ങളില്ലെന്ന് തന്നെ പറയാമെന്ന് നമ്പ്യാര്‍ പറഞ്ഞു.
കൊറോണ വൈറസ് നമുക്കൊപ്പമുണ്ടെന്നും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗം വാക്‌സിന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
1973 ല്‍ കേരളം വിട്ടതാണ് നമ്പ്യാര്‍. 30 കൊല്ലമായി പൂണെവാലാ ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നു. അദ്ദേഹം സെറത്തില്‍ വന്ന ശേഷമാണ് കമ്പനി കയറ്റുമതി ആരംഭിക്കുന്നത്. 170 രാജ്യങ്ങളില്‍ സെറം വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നുണ്ട്. കയറ്റുമതി തുടങ്ങിയ ശേഷമാണ് കമ്പനി വളര്‍ന്നു പന്തലിച്ചത്. നമ്പ്യാരുടെ ഭാര്യ വിജയലക്ഷ്മി കണ്ണൂര്‍ ചെറുകുന്ന് സ്വദേശിനിയാണ്. ഒരു മകളുണ്ട്. മുംബൈയില്‍ താമസം. ബൗദ്ധിക സ്വത്തവകാശ നിയമത്തില്‍ മാസ്‌റ്റേഴ്‌സുള്ള മകള്‍ ലീഗല്‍ അഡ്വൈസറായി പ്രവര്‍ത്തിക്കുന്നു. മകള്‍ക്ക് ഭര്‍ത്താവും രണ്ടു മക്കളുമുണ്ട്.
നിലവില്‍ ഉപയോഗിക്കുന്ന വാക്‌സിന്‍ കുട്ടികള്‍ക്ക് അനുയോജ്യമല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. കോവിഡിനെതിരെ സെറം നാലു വാക്‌സിന്‍ കൂടി ഉത്പാദിപ്പിക്കും. അത് 2021 ല്‍ തന്നെ പൂര്‍ത്തിയാകും. നോവോ വാക്‌സ് എന്ന പേരില്‍ പുറത്തിറങ്ങുന്ന വാക്‌സിന്‍ ജൂണില്‍ ലഭ്യമാക്കുമെന്ന് നമ്പ്യാര്‍ പറഞ്ഞു. അതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്.
കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഒക്ടോബറില്‍ ലഭ്യമാക്കും. ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഇത് നല്‍കാന്‍ കഴിയും. കോവിഡ് സ്ഥിതീകരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കാനുള്ള മരുന്നായി മാറ്റാനുള്ള ശ്രമം നടക്കുകയാണെന്നും നമ്പ്യാര്‍ പറഞ്ഞു. കൊഡാജെനിക്‌സ് കമ്പനിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കോവി വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു.
ഏപ്രിലോടുകൂടി ആവശ്യക്കാരില്‍ ഒരു വലിയ ഗതമാനത്തിന് വാക്‌സിന്‍ എത്തിക്കാന്‍ കഴിയുമെന്നാണ് സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രതീക്ഷ. അതിനുള്ള അഹോരാത്ര ശ്രമങ്ങളാണ് പൂനയില്‍ നടക്കുന്നത്.
"
https://www.facebook.com/Malayalivartha























