കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായിട്ടുള്ള കേന്ദ്രമന്ത്രി സഭാ യോഗം തുടങ്ങി... യോഗത്തില്‍ പങ്കെടുക്കുന്നതിനായി ധനമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും പാര്‍ലമെന്റിലെത്തി, ചരിത്രത്തിലാദ്യമായി പൂര്‍ണമായും കടലാസ് രഹിത ബജറ്റ് ആണ് ഇത്തവണ അവതരിപ്പിയ്ക്കുന്നത്

കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായിട്ടുള്ള കേന്ദ്രമന്ത്രി സഭാ യോഗം തുടങ്ങി. യോഗത്തില്‍ പങ്കെടുക്കുന്നതിനായി ധനമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും പാര്‍ലമെന്റിലെത്തി.
രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് അവതരണാനുമതി തേടിയതിന് ശേഷമാണ് ഇവര്‍ പാര്‍ലമെന്റിലെത്തിയത്. ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണ് ഇത്.
ചരിത്രത്തിലാദ്യമായി പൂര്‍ണമായും കടലാസ് രഹിത ബജറ്റ് ആണ് ഇത്തവണ അവതരിപ്പിയ്ക്കുന്നത്. ബഡ്ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്.
ബഡ്ജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആയിരിക്കും. രാവിലെ 11ന് ബഡ്ജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ പ്രത്യേകം വികസിപ്പിച്ച ആപ്പില്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
https://www.facebook.com/Malayalivartha























