അണികള്‍ക്ക് ആവേശം... നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരവെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കുമോ എന്ന ചോദ്യം സജീവം; മുന്‍ കാലങ്ങളില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്നു നയിച്ചവരും ഭാരവാഹികളുമൊക്കെ മത്സരരംഗത്തുണ്ടായിട്ടുള്ളത് അണികള്‍ക്കും ആവേശം; സുരേന്ദ്രന്‍ വരുമെന്നുറച്ച് അണികള്‍

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങളില്ല. ബി.ജെ.പി.യില്‍ ഇപ്പോഴുയരുന്ന ചോദ്യമിതാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മത്സരിക്കുമോ എന്ന്. മത്സരത്തിനുണ്ടാകുമോയെന്ന ചോദ്യത്തിന് സുരേന്ദ്രന്റെ മറുപടി ഇങ്ങനെയാണ്. പാര്‍ട്ടിയാണത് തീരുമാനിക്കേണ്ടത്, മത്സരിക്കേണ്ടെന്നു പറഞ്ഞാല്‍ അതാണ് സന്തോഷം. അതിലൊരു ശുഭ സൂചനയുള്ളതിനാല്‍ അണികള്‍ക്കും ആവേശമാണ്.
മുന്‍കാലങ്ങളില്‍ പാര്‍ട്ടിയെ മുന്നില്‍നിന്നു നയിച്ചവരും ഭാരവാഹികളുമൊക്കെ മത്സരരംഗത്തുണ്ടായിട്ടുണ്ട്. മുന്‍ സംസ്ഥാന അധ്യക്ഷന്മാരില്‍ ചിലര്‍ ഇത്തവണ ഗോദയിലിറങ്ങുമെന്ന് ഉറപ്പിച്ചിട്ടുമുണ്ട്. സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ച പ്രാദേശികതലങ്ങളില്‍ ആരംഭിച്ചിട്ടേയുള്ളുവെങ്കിലും മുന്‍ അധ്യക്ഷന്മാരായ കുമ്മനം രാജശേഖരനും പി.കെ. കൃഷ്ണദാസും മത്സരത്തിനുണ്ടാകും. ഈ സാഹചര്യത്തിലാണ് കെ. സുരേന്ദ്രന്റെ പേരും സജീവചര്‍ച്ചയാകുന്നത്.
പത്തുമണ്ഡലങ്ങളില്‍ ത്രികോണമത്സരസാധ്യതയുള്ള ജില്ലയായ തിരുവനന്തപുരം ബി.ജെ.പി.യുടെ എ ക്ലാസ് ജില്ലയാണ്. തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് കേന്ദ്ര മന്ത്രികൂടിയായ വി. മുരളീധരന്റെ പേര് നേരത്തേതന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിച്ചില്ലെങ്കില്‍ പകരം സുരേന്ദ്രനെന്നു പറയുന്നവരുമുണ്ട്.
ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.െജ.പി സ്ഥാനാര്‍ഥികളാകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് മുക്ത കേരളം ബി.ജെ.പിയുടെ ലക്ഷ്യമല്ലെന്നും ഇരുമുന്നണികളും തുല്യഎതിരാളികളാണെന്നും അദ്ദേഹം സുരേന്ദ്രന്‍ പറഞ്ഞു.
ന്യൂനപക്ഷസമുദായങ്ങള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ ക്രിസ്തുമത വിഭാഗങ്ങള്‍ക്ക് കിട്ടുന്നില്ല. അതിനാല്‍ എല്‍.ഡി.എഫ് യു.ഡി.എഫ് മുന്നണികളോട് അവര്‍ക്ക് അതൃപ്തിയുണ്ട്.
കോണ്‍ഗ്രസ് മുക്ത കേരളം എന്ന ചിന്ത ബി.ജി.പിക്കില്ല. എല്‍.ഡി.എഫ് വീണ്ടും വരുന്നതാണ് പാര്‍ട്ടിക്ക് നല്ലത് എന്ന നിലപാടുമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള കേന്ദ്രനേതാക്കള്‍ പ്രചാരണത്തിനെത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേമത്തുനിന്ന് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയെ സ്വാഗതം ചെയ്ത് സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി വിട്ട് തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണം നിഷേധിച്ച് ഉമ്മന്‍ചാണ്ടി തന്നെ രംഗത്തെത്തിയിരുന്നു. പുതുപ്പള്ളി വിട്ടൊരു ജീവിതമില്ലെന്നും തെറ്റായ പ്രചാരണങ്ങള്‍ മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിനിടെ, നേമത്ത് ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് മടിയുണ്ടാകില്ലെന്നും, നേമത്ത് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് മുല്ലപ്പള്ളി ഉരുണ്ടു കളിക്കുകയായിരുന്നു.
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസമാകുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിനെ കൈ പിടിച്ചുയര്‍ത്തുന്ന ബജറ്റിന് പിണറായി വിജയനും തോമസ് ഐസക്കും കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കാന്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഇത്രയും കൈയഴച്ച് സഹായിച്ച മറ്റൊരു ബജറ്റ് ഉണ്ടായിട്ടില്ല. താറുമാറായ ഗതാഗത സംവിധാനമുള്ള കേരളത്തിന് ഏറ്റവും ആവശ്യമായ റോഡ് വികസനത്തിന് 65,000 കോടി അനുവദിച്ചത് വലിയ നേട്ടമാണ്. ബജറ്റിനെ മുന്‍വിധിയോടെ സമീപിച്ച് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതിന് സംസ്ഥാന ധനമന്ത്രി മാപ്പ് പറയണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha























