സിപിഎം ഇരുട്ടില്‍ തപ്പുന്നു... കാണാന്‍ പോകുന്ന പൂരം പറയരുതെന്നാണ് ചട്ടമെങ്കിലും സിപിഎം ആകെ പ്രതിസന്ധിയിലാണ്; സ്വാമി അയ്യപ്പന്‍ തന്നെയാണ് ഇക്കുറിയും വില്ലനാവുന്നത്; ഇക്കുറിയും ശബരിമല ഉയര്‍ത്തി കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമം

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമല യുവതി പ്രവേശനത്തിനെതിരെ സുപ്രീം കോടതിയില്‍ നിലപാടെടുക്കുമെന്ന വിവരമാണ് സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയത്. ഈ വാഗ്ദാനം പ്രകടന പത്രികയില്‍ മുന്നോട്ടു വയ്ക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി.
19 സീറ്റ് നേടി പാര്‍ലെമെന്റ് തെരഞ്ഞടുപ്പില്‍ ആധിപത്യം ഉറപ്പിച്ച മട്ടില്‍ ഇക്കുറിയും ശബരിമല ഉയര്‍ത്തി കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമം. ഇതിന് മുസ്ലീം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും പിന്തുണയുമുണ്ട്. എന്‍ എസ് എസ് ഇക്കാര്യത്തില്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങളെല്ലാം കോണ്‍ഗ്രസ് അതേപടി അംഗീകരിച്ചു. അപ്പോഴും സിപിഎം ഇരുട്ടില്‍ തപ്പുകയാണ്.
ശബരിമല സ്ത്രീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളിലെ നിയമപ്രശ്‌നങ്ങളില്‍ വാദം കേള്‍ക്കാനുള്ള ഒമ്പതംഗ വിശാല ഭരണഘടനാ ബെഞ്ച് സുപ്രീം കോടതി ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് രൂപീകരിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയാണ് ശബരിമല ബഞ്ചിന്റെ അധ്യക്ഷന്‍. ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, നാഗേശ്വര്‍ റാവു, എം.ശാന്തനഗൗഡര്‍, ബി.ആര്‍.ഗവായ്, എസ്.അബ്ദുള്‍ നസീര്‍, ആര്‍.സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍. നേരത്തെ ശബരിമല യുവതി പ്രവേശം പരിഗണിച്ചിരുന്ന അഞ്ചംഗ ബെഞ്ചിലെ അംഗങ്ങളായ ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ആര്‍.എഫ്.നരിമാന്‍, ഖാന്‍ വില്‍ക്കര്‍ എന്നിവര്‍ ബെഞ്ചിലില്ല
ശബരിമല ഉള്‍പ്പെടെ സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട സമാന വിഷയങ്ങളില്‍ ഒന്‍പതംഗ ബെഞ്ചില്‍നിന്നുണ്ടാകുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പാക്കുക. നവംബര്‍ 14നാണ് ശബരിമലവിഷയം അഞ്ചംഗബെഞ്ച് വിശാലബെഞ്ചിനുവിട്ടത്.
അന്നത്തെ വിധിയനുസരിച്ച് മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം, അന്യമതസ്ഥരെ വിവാഹംകഴിച്ച പാഴ്‌സി സ്ത്രീകളുടെ ക്ഷേത്രപ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍കുട്ടികളിലെ ചേലാകര്‍മം എന്നീ വിഷയങ്ങള്‍കൂടി ഒന്‍പതംഗ ബെഞ്ച് പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍, ആ കേസുകള്‍ മറ്റു ബെഞ്ചുകളുടെ പരിഗണനയിലിരിക്കുന്നതിനാല്‍ അവയെക്കുറിച്ച് നോട്ടീസില്‍ പറയുന്നില്ല.
ശബരിമലയിലും സമാനമായ കേസുകളിലുമെല്ലാം ഉദ്ധരിക്കുന്ന ശിരൂര്‍മഠം കേസിലെ വിധിപറഞ്ഞത് ഏഴംഗ ബെഞ്ചാണ്. ശബരിമലവിഷയം ഒന്‍പതംഗ ബെഞ്ചിനു വിടാന്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ തീരുമാനിച്ചത് അതുകൊണ്ടാകാം.
ശബരിമലയിലെ സ്ത്രീവിലക്കിനു സാധുത നല്‍കിയ 1965ലെ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശനം അനുവദിക്കല്‍) ചട്ടമാകും ഒന്‍പതംഗ ബെഞ്ച് മുഖ്യമായും പരിഗണിക്കുക. ശബരിമല കേസില്‍ ഹാജരായ ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ ശബരിമലയിലെ യുവതിപ്രവേശനം എന്ന വിഷയം എങ്ങനെ തീരുമാനിക്കപ്പെടണമെന്ന കാര്യത്തില്‍ പുതിയ സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകം ആയിരിക്കുമെന്ന് കേസില്‍ മുമ്പ് ഹാജരായ സുപ്രീം കോടുതി അഭിഭാഷകന്‍ എം. ആര്‍. അഭിലാഷ് പറഞ്ഞു.
പുനഃപരിശോധനാ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണ്. കേരളാ സര്‍ക്കാര്‍ കോടതിയില്‍ എടുത്ത അതിശക്തമായ നിലപാട് യുവതിപ്രവേശന വിധിയെ സ്വാധീനിച്ചതായി അദ്ദേഹം പറയുന്നു. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ വിധി പുനഃപരിശോധിക്കരുത് എന്ന് കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു. പുനഃപരിശോധനാ ഹര്‍ജിയുടെ വേളയില്‍ മുന്‍പ് ആചാരങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട് കേസ് നടത്തിയ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റി. ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളണമെന്ന് ശക്തമായി വാദിച്ചു.
പുനഃപരിശോധനാ ഹര്‍ജികളില്‍ നിന്ന് ഉയര്‍ന്നു വന്ന ചോദ്യങ്ങളില്‍ വിശാല ബെഞ്ച് തിരഞ്ഞെടുപ്പിന് മുന്‍പ് വാദം കേട്ടില്ലെങ്കില്‍ അവസരം പുതിയ സര്‍ക്കാരിന് ലഭിക്കും. പുതിയ സര്‍ക്കാരിന്റെ നിലപാട് വിധിയുടെ വഴിയെ സ്വാധീനിക്കും. തിരഞ്ഞെടുപ്പ് സമയത്തു രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ നിലപാട് കലര്‍പ്പില്ലാതെ ജനസമ്മതത്തിനായി സമര്‍പ്പിക്കുന്നത് ജനാധിപത്യപ്രക്രിയയുടെ ഭാഗമാണ്. എല്‍ ഡി എഫോ , യു ഡി എഫോ അധികാരത്തില്‍ വരുമെന്ന് തീര്‍ച്ചയാണെന്നിരിക്കെ, രണ്ടു കക്ഷികളും പുനഃപരിശോധനാ ഹര്‍ജികളില്‍ വിശാല ബെഞ്ചിന് മുന്‍പില്‍ വാദം നടക്കുമ്പോള്‍ എന്തായിരിക്കും തങ്ങളുടെ നിലപാട് എന്ന് വ്യക്തമാക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
പുനഃപരിശോധനാ ഹര്‍ജികള്‍ നിരസിക്കപ്പെടുകയാണെങ്കില്‍ യുവതിപ്രവേശനത്തിനായി കോടതി വഴി തുറക്കും. ആ സാധ്യത നിലനില്‍ക്കുന്നു എന്നത് ജനങ്ങള്‍ അറിയേണ്ടതാണെന്നും എം ആര്‍. അഭിലാഷ് പറഞ്ഞു. ജനഹിതം എന്തായാലും അവര്‍ കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞു തീരുമാനിക്കട്ടെ. ഇപ്പോഴത്തെ സര്‍ക്കാരിന് മനം മാറ്റം വന്നുവെങ്കില്‍ അതും ജനങ്ങള്‍ അറിയേണ്ടതാണെന്ന് അഡ്വ അഭിലാഷ് പറഞ്ഞു.
2016 ഫെബ്രുവരി 4 ന് അന്നത്തെ യുഡി എഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പത്തിനും അന്‍പതിനുമിടയിലുള്ള സ്ത്രീകളുടെ പ്രവേശനം ശബരിമലയില്‍ വിലക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹര്‍ജി വാദത്തിന് വന്നത് ഇടതു സര്‍ക്കാരിന്റെ കാലത്താണ്. പത്തിനും അന്‍പതിനുമിടയ്ക്കുള്ള സ്ത്രീകള്‍ക്ക് ദര്‍ശനം നല്‍കണമെന്നാണ് പിണറായി സര്‍ക്കാര്‍ വാദിച്ചത്. അങ്ങനെയാണ് സര്‍ക്കാരിന് അനുകൂലമായ വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ഭരണഘടനയുടെ പതിനാലാം അനുഛേദ പ്രകാരമുള്ള തുല്യതാവകാശം മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് എക്കാലവും കോണ്‍ഗ്രസും ഉമ്മന്‍ ചാണ്ടിയും കോടതിയില്‍ എടുത്തിട്ടുള്ളത്.
പുതിയ സര്‍ക്കാരായിരിക്കും ശബരിമല പുന: പരിശോധനാ ഹര്‍ജികളില്‍ നിലപാട് അറിയിക്കുക. അതു കൊണ്ടുതന്നെ യു ഡി എഫിന്റെ നയം തെരഞ്ഞടുപ്പിന് മുമ്പു തന്നെ വ്യക്തമാക്കും. അത് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.യുവതീ ദര്‍ശനം അനുവദിച്ചു കൊണ്ടാണ് സുപ്രീം കോടതി വിധിയെങ്കില്‍ പ്രസ്തുത വിധിക്കെതിരെ നിയമനിര്‍മ്മാണത്തിന് മുന്‍കൈയെടുക്കാനും യുഡി എഫ് സര്‍ക്കാര്‍ മടിക്കില്ല .
"
https://www.facebook.com/Malayalivartha























