ബംബ്രാണ അണക്കെട്ടിനടുത്ത് മുങ്ങിമരിച്ച കണ്‍മണികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി....

ബംബ്രാണയിലെ കണ്‍മണികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഞായറാഴ്ച ഷിറിയ പുഴയില്‍ ബംബ്രാണ അണക്കെട്ടിനടുത്ത് മുങ്ങിമരിച്ച തുമ്പിയോട് ഹൗസില്‍ ശരീഫിന്റെയും ഷംസാദയുടെയും മക്കളായ ശഹ്ദാദ് (12), ശാസിന്‍ (എട്ട്) എന്നീ കുരുന്നുകളാണ് നാടിന്റെ നൊമ്പരക്കണ്ണീരായി മാറിയത്.
വൈകീട്ട് ശരീഫിന്റെ സഹോദര പുത്രന്മാരുള്‍പ്പെടെയുള്ള കുട്ടികളോടൊപ്പം അണക്കെട്ടിനടുത്ത് കുളിക്കാന്‍ പോയതായിരുന്നു ഇരുവരും. നിറയെ പാറകളുള്ള ഇവിടെ മുങ്ങിക്കുളിക്കുന്നതിനിടെ കുട്ടികള്‍ പാറമടകള്‍ക്കടിയില്‍ അകപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്.
മുതിര്‍ന്ന കുട്ടികളുടെ സഹായത്തോടെ മൂന്നുപേര്‍ കരകയറിയെങ്കിലും ശഹ്ദാദിനെയും ശാസിനെയും കരക്കെത്തിക്കാനുള്ള ശ്രമം വിഫലമാവുകയായിരുന്നു.അപകട വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ മുങ്ങിയെടുത്ത് ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചതോടെ മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച രാവിലെ 10.30ഓടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
"
https://www.facebook.com/Malayalivartha























