കര്‍ഷകരെ തടയാനുള്ള നീക്കങ്ങള്‍ കടുപ്പിച്ച് കേന്ദ്രം.... ഡല്‍ഹിയിലേക്ക് വരുന്ന ലോക്കല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

കര്‍ഷകരെ തടയാനുള്ള നീക്കങ്ങള്‍ കടുപ്പിച്ച് കേന്ദ്രം.... ഡല്‍ഹിയിലേക്ക് വരുന്ന ലോക്കല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഡല്‍ഹി അതിര്‍ത്തി പ്രദേശത്ത് കര്‍ഷക സമരം ശക്തമാകുന്നു. നിരവധിപ്പേരാണ് സമരസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിനുകളാണ് തിരിച്ചുവിട്ടത്.
ട്രെയിനുകളില്‍ സമരസ്ഥലത്തേക്ക് കര്‍ഷകര്‍ എത്തുന്ന സാഹചര്യത്തിലാണ് നടപടി. പഞ്ചാബ് മെയിലും വഴിതിരിച്ചുവിട്ടു. ഈ ട്രെയിനില്‍ ആയിരത്തോളം കര്‍ഷകര്‍ ഉണ്ടെന്ന് കര്‍ഷകര്‍ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്.
യുപിയില്‍ നിന്ന് വരുന്ന ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, റെയില്‍വെ പാളത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടതെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.
" f
https://www.facebook.com/Malayalivartha























