ഹോട്ടല്‍ ഉടമയ്ക്കും ജീവനക്കാരനെയും മർദിച്ച് യുവാവ്; കാരണം ഞെട്ടിക്കുന്നത് ; ആ ഭക്ഷണം ഇല്ലാത്തതിന്റെ ദേഷ്യം

ഹോട്ടല്‍ ഉടമയ്ക്കും ജീവനക്കാരനെയും മർദിച്ച് യുവാവ്. ചിക്കന്‍ ഫ്രൈ ലഭിക്കാത്ത ദേഷ്യത്തിലാണ് യുവാവിന്റെ ഈ പരാക്രമം. ആക്രമണത്തിന് ശേഷം യുവാവ് പണവുമായി മുങ്ങുകയും ചെയ്തു . സംഭവത്തില്‍ അമ്മഞ്ചേരി നാല്‍പത്തിമല സ്വദേശി ക്രിസ്റ്റിക്കെതിരെ പൊലീസ് കേസെടുത്തു. ചിക്കന്‍ ഫ്രൈ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു യുവാവും സുഹൃത്തും ഹോട്ടലിലെത്തിയത്.
എന്നാല്‍ ഭക്ഷണംതീർന്നുവെന്നും ഹോട്ടല്‍ അടയ്ക്കുകയുമാണെന്ന് ഉടമ അറിയിച്ചതോടെ കലിപൂണ്ട് യുവാവ് അക്രമം അഴിച്ചുവിടുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായാണ് പറയപ്പെടുന്നത്. വടിവാളും മറ്റും യുവാവിന്റെ കയ്യിലുണ്ടായിരുന്നു. ഹോട്ടലിന്റെ ഉള്ളിലേക്ക് കടന്ന് വെട്ടു കത്തിയെടുക്കുകയും അതുകൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ തമിഴ്‌നാട് സ്വദേശിയായ ജീവനക്കാരന് പരിക്കേറ്റിരുന്നു. പൊലീസിനെ വിളിക്കാന്‍ ശ്രമിച്ച ഹോട്ടലുടമയെ യുവാവ് ആക്രമിക്കുകയും പണം കൈക്കലാക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്. പോലീസ് അന്വേഷണം ശക്തമാക്കി.
https://www.facebook.com/Malayalivartha























