അയോധ്യ രാമക്ഷേത്രം ഉയർത്താൻ മുൻപന്തിയിൽ കോൺഗ്രസ് നേതാവ്; ഡി സി സി ഉപാധ്യക്ഷനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ ശ്രമം

ആർ എസ് എസിന്റെ അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ട് പിരിവിന് ജില്ല കോൺഗ്രസ് നേതാവ് ഉദ്‌ഘാടനം ചെയ്തതാണ് വിവാദത്തിന് കാരണമായത്.ആലപ്പുഴ ഡിസിസി ഉപാധ്യക്ഷൻ രഘുനാഥപിള്ളയാണ് ഉദ്‌ഘാടനം ചെയ്തത്. ചേർത്തല പള്ളിപുറത്തായിരുന്നു സംഭവം നടന്നത്. പള്ളിപ്പുറം കടവിൽ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ പ്രസിഡന്റ് കൂടെയാണ് രഘു നാഥപിള്ള. കഴിഞ്ഞ ഞായറാഴ്‌ച ആയിരുന്നു സംഭവം. ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന ഫണ്ട് പിരിവിനായിരുന്നു അദ്ദേഹം ക്ഷേത്രം മേൽശാന്തിക്ക് സംഭാവന കൈമാറി ഉദ്‌ഘാടനം നടത്തിയത്. ഇതോടെ ആയിരുന്നു സംഭവം വിവാദത്തിലായത്. കോൺഗ്രസ് നേതാക്കളിൽ ചിലർ ഇയാൾക്കെതിരെ രംഗത്ത് വരികയുണ്ടായി. സമൂഹ മാധ്യമങ്ങളിലൂടെയാണ് രഘുനാഥപിള്ളയുടെ ചിത്രം പ്രചരിച്ചത്.
സി പിഎമ്മിന്റെ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്നു എന്ന വാദത്തിന്കൂടുതൽ ശക്തിപകരുന്നതാണ് രഘു നാഥപിള്ളയുടെ പ്രവൃത്തി എന്നാണ് നേതാക്കൾ പറയുന്നത്. സംഭവം വിവാദമായതിനാൽ രഘുനാഥപിള്ള തന്നെ രംഗത്തെത്തി വിശദീകരണം നൽകുകയുണ്ടായി. ക്ഷേത്ര ഭാരവാഹി എന്ന നിലയിലാണ് താൻ ഉദ്‌ഘാടന ചടങ്ങിനെത്തിയതെന്നും, പാർട്ടിക്കുളളിൽ തന്നെ ഗ്രൂപ്പുകൾ തമ്മിലുള്ള പോരാണ് തനിക്കെതിരെയുള്ള ആരോപണമെന്നുമാണ് അദ്ദേഹം പറയുന്നത്.
"https://www.facebook.com/Malayalivartha























