മുട്ടിപ്പായി ദൈവത്തെ വിളിച്ച് കോടിയേരി മക്കൾ... വഴിപാട് കൗണ്ടറുകള്‍ തുറക്കാത്തതിനാല്‍ പാല്‍പ്പായസം ശീട്ടാക്കാനുള്ള തുക ക്ഷേത്രം കാവല്‍ക്കാരനെ ഏല്‍പ്പിച്ചു... ആളും ആരവങ്ങളുമൊന്നുമില്ലാതെ ഗുരുവായൂരില്‍ ദര്‍ശനം നടത്തി ബിനോയ് കോടിയേരി

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയ് കോടിയേരി ഗുരുവായൂരില്‍ ദര്‍ശനം നടത്തി. ഇന്നലെയായിരുന്നു ആളും ആരവങ്ങളുമൊന്നുമില്ലാതെ ബിനോയ് കോടിയേരി ക്ഷേത്രദര്‍ശനത്തിനെത്തിയത്. ബീഹാര്‍ യുവതിയുടെ ബലാത്സംഗ പരാതി വന്നതിനു ശേഷം ഇത് രണ്ടാം തവണയാണ് ബിനോയ് ഗുരുവായൂരില്‍ എത്തുന്നത്. യുവതിയുടെ പരാതിയില്‍ മുംബയിലെ ഓഷിവാര പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ബിനോയ് ആദ്യം ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയത്. അന്ന് നിര്‍മാല്യ ദര്‍ശനത്തിന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ബിനോയ് എത്തിയത്.
വഴിപാട് കൗണ്ടറുകള്‍ തുറക്കാത്തതിനാല്‍ പാല്‍പ്പായസം ശീട്ടാക്കാനുള്ള തുക ക്ഷേത്രം കാവല്‍ക്കാരനെ ഏല്‍പ്പിക്കുകയായിരുന്നു ബിനോയ് അന്ന് ചെയ്തത്. മയക്കുമരുന്ന് കേസില്‍ പ്രതിയായ അനുജന്‍ ബിനീഷ് കോടിയേരി ഇപ്പോള്‍ കര്‍ണാടകത്തിലെ ജയിലിലാണ്. ബിനീഷിനു ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. തനിക്കെതിരെ ഉള്ള ബലാത്സംഗ പരാതിയില്‍ വാദം ആരംഭിക്കാനിരിക്കെയാണ് ബിനോയ് പ്രാര്‍ത്ഥനയുമായി ഗുരൂവായൂരില്‍ എത്തിയത്.
കഴിഞ്ഞ ഡിസംബർ 15നാണ് കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ലൈംഗിക പീഡനം, വഞ്ചന, അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയടക്കമുള്ള കുറ്റങ്ങളാണ് 678 പേജ് കുറ്റപത്രത്തിലുള്ളത്. അന്ധേരി മജിസ്ട്രേട്ട് കോടതിയിൽ ഹാജരായ ബിനോയിക്ക് കുറ്റപത്രത്തിന്റെ പകർപ്പ് കൈമാറിയിരുന്നു. വിവാഹ വാഗ്ദാനം നൽകി ബിനോയ് വർഷങ്ങളോളം ബന്ധം തുടർന്നെന്നും 8 വയസ്സുള്ള മകനുണ്ടെന്നുമാണ് കഴിഞ്ഞ വർഷം ജൂൺ 13നു നൽകിയ പരാതിയിൽ യുവതി ആരോപിച്ചത്. ദുബായിൽ ബാർ ഡാൻസർ ആയിരിക്കെയാണ് ബിനോയിയെ പരിചയപ്പെട്ടത്. 2009 നവംബറിൽ ഗർഭിണിയായതോടെ മുംബൈയിലേക്കു മാറി. വാടകയടക്കമുള്ള ചെലവുകൾക്കു ബിനോയ് പണം നൽകിയിരുന്നു. എന്നാൽ 2015നു ശേഷം പണം നൽകാതെ ഒഴിഞ്ഞുമാറിയെന്നും ആരോപിക്കുന്നു.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍, വിചാരണയ്ക്ക് മുമ്പ് ബിനോയ് കോടിയേരി നടത്തുന്നത് ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍. എന്നാല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് യുവതി. കുട്ടിയുടെ ഡിഎന്‍എ പരിശോധനാ ഫലം യുവതിയുടെ വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഈ കേസ് ബിനോയിക്ക് കുരുക്കായി മാറും. എന്നാല്‍ പരാതിക്കാരി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും ആരോപിച്ച് ബിഹാര്‍ സ്വദേശിനി നല്‍കിയ പരാതിയാണ് ബിനോയിക്ക് വിനയാകുന്നത്.
കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ബിനോയിയുടെ ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഫലം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. രജിസ്റ്റ്രാറുടെ പക്കല്‍ രഹസ്യരേഖയായി ഡിഎന്‍എ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസ് റദ്ദാക്കണമെന്ന ബിനോയിയുടെ ഹര്‍ജി 2021 ജൂണിലേക്കു മാറ്റിയിരിക്കുകയാണ്. പീഡനപരാതി നിലനില്‍ക്കുന്ന കീഴ്‌ക്കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചാല്‍, ഡിഎന്‍എ റിപ്പോര്‍ട്ട് തേടി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബം പറഞ്ഞിട്ടുണ്ട്. കേസില്‍ ഒത്തുതീര്‍പ്പ് നടന്നതായുള്ള പ്രചാരണവും അവര്‍ നിഷേധിച്ചിരുന്നു. മുംബൈ മീരാറോഡില്‍ താമസിക്കുന്ന യുവതി 2019 ജൂണിലാണു കേസ് നല്‍കിയത്.
https://www.facebook.com/Malayalivartha























