ആരോഗ്യമേഖലയില്‍ ഒഴികെ പതിനൊന്നാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് പരിശോധിക്കാന്‍ സെക്രട്ടറിതല സമിതിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.... കമ്മിഷന്‍ പരിഷ്‌കരിച്ച ശമ്പളവും അലവന്‍സുകളും ഏപ്രില്‍ മുതല്‍ നല്‍കാനും തീരുമാനം

ആരോഗ്യമേഖലയില്‍ ഒഴികെ പതിനൊന്നാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് പരിശോധിക്കാന്‍ സെക്രട്ടറിതല സമിതിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ധനകാര്യ അഡിഷണല്‍ ചീഫ്‌സെക്രട്ടറി കണ്‍വീനറായ സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ആരോഗ്യമേഖലയില്‍ കമ്മിഷന്‍ പ്രത്യേകമായി ശുപാര്‍ശ ചെയ്ത സ്‌കെയില്‍ അതേപടി നടപ്പാക്കും. കമ്മിഷന്‍ പരിഷ്‌കരിച്ച ശമ്പളവും അലവന്‍സുകളും ഏപ്രില്‍ മുതല്‍ നല്‍കാനും തീരുമാനിച്ചു. പുതുക്കിയ ക്ഷാമബത്ത 2019 ജൂലായ് ഒന്ന് മുതലും കമ്മിഷന്‍ ശുപാര്‍ശ ചെയ്ത അലവന്‍സുകള്‍ 2021 മാര്‍ച്ച് ഒന്ന് മുതലും നടപ്പാക്കും.
ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര വകുപ്പ് അഡിഷണല്‍ ചീഫ്‌സെക്രട്ടറി, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങള്‍.സാധാരണ ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് പഠിക്കാന്‍ മന്ത്രിതല ഉപസമിതിയെയാണ് ചുമതലപ്പെടുത്താറെങ്കിലും ഇക്കുറി സെക്രട്ടറിതല സമിതിക്ക് വിടുകയായിരുന്നു.
ആരോഗ്യ ഇതര മേഖലകളില്‍ ശമ്പള കമ്മിഷന്‍ ശുപാര്‍ശ ചെയ്ത സ്‌കെയിലുകള്‍, കരിയര്‍ അഡ്വാന്‍സ്മെന്റ് സ്‌കീം മുതലായവ സംബന്ധിച്ച് സമിതിയുടെ പരിശോധനയ്ക്ക് ശേഷം വിശദമായ ഉത്തരവിറക്കും.പെന്‍ഷന്‍ പുതുക്കുന്നത് ധനകാര്യവകുപ്പിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം തീരുമാനിക്കും.
"
https://www.facebook.com/Malayalivartha























