പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും..ശോഭാ സുരേന്ദ്രന്റെയും തൃശൂരിൽ പത്മജാ വേണുഗോപാലിന്റെയും പ്രചാരണ പരിപാടികളിൽ.. റോഡ് ഷോ..

തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിലായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. പാലക്കാട്ട് ശോഭാ സുരേന്ദ്രന്റെയും തൃശൂരിൽ പത്മജാ വേണുഗോപാലിന്റെയും പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.പത്മജ വേണുഗോപാലിനൊപ്പം പ്രധാനമന്ത്രി റോഡ് ഷോയിലും പങ്കെടുക്കും. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പരിപാടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മോദി തൃശൂരിലേക്ക് എത്തുക. സ്വരാജ് റൗണ്ടിൽ 900 മീറ്റർ സ്ഥലത്തായിരിക്കും റോഡ് ഷോ.ആദ്യം പാലക്കാട് സന്ദർശിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി തൃശ്ശൂരിലേക്ക് എത്തുക.
തൃശ്ശൂർ നഗരത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ റോഡ് ഷോയിൽ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിനൊപ്പം പ്രധാനമന്ത്രി പങ്കെടുക്കും.പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ കൃത്യമായ സമയക്രമവും റോഡ് ഷോ കടന്നുപോകുന്ന പാതകളും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്തുവിടും. പത്മജ വേണുഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തിന് വലിയ ആവേശം പകരുന്നതാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം.ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശ്ശൂരിൽ മോദിയുടെ സാന്നിധ്യം വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് എൻ.ഡി.എ ക്യാമ്പുകൾ വിലയിരുത്തുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തൃശ്ശൂർ നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് ബിജെപിയിലേക്ക് പ്രവര്‍ത്തകരുടെ കൂട്ടപ്പലായനം. സി.പി.എമ്മിനും കോണ്‍ഗ്രസിനും ഒരുപോലെ ആഘാതമേല്‍പ്പിച്ചുകൊണ്ടാണ് പ്രമുഖ നേതാക്കളടക്കമുള്ളവര്‍ ബിജെപി ഭാഗമാകുന്നത്. വര്‍ക്കലയില്‍ മുന്‍ നഗരസഭാ ചെയര്‍മാനും സി.പി.എം. നേതാവുമായിരുന്ന സുന്ദരേശന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നത് ഭരണകക്ഷിക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























