എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും

ഇന്ത്യയിലെ ബാങ്കുകളില്‍ എംടിഎം ഉപയോഗത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിരവധി മാറ്റങ്ങള്‍ വരും. പ്രമുഖ ബാങ്കുകള്‍ തങ്ങളുടെ എടിഎം നിയമങ്ങളിലും പണം പിന്‍വലിക്കല്‍ പരിധിയിലും മാറ്റം വരുത്തുമെന്നാണ് അറിയിപ്പ്. എച്ച്ഡിഎഫ്‌സി, പിഎന്‍ബി ബാങ്കുകളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
എടിഎമ്മുകളില്‍ നിന്ന് കാര്‍ഡ് ഇല്ലാതെ യുപിഐ വഴി പണം പിന്‍വലിക്കുന്നവരും ഏപ്രില്‍ ഒന്ന് മുതല്‍ തിരിച്ചടി നേരിടും. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറിയിപ്പ് പ്രകാരം ഇതുവരെ യുപിഐ വഴിയുള്ള പിന്‍വലിക്കലുകള്‍ പ്രത്യേകമാണ് കണക്കാക്കിയത്. എന്നാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ ഇത് സൗജന്യ എടിഎം ഇടപാടുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തു. നിലവില്‍ ഓരോ മാസവും അഞ്ച് തവണയാണ് എച്ച്ഡിഎഫ്‌സി എടിഎമ്മുകളില്‍ നിന്ന് സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയുന്നത്. ഇനി യുപിഐ വഴി പണം പിന്‍വലിച്ചാലും ഈ അഞ്ചില്‍ ഒന്ന് കുറയും. നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കുമെന്നും എച്ച്ഡിഎഫ്‌സി അറിയിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തങ്ങളുടെ ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുകയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ചില കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ഇത് 50,000 രൂപ മുതല്‍ 75,000 രൂപ വരെ കുറയും. ഓരോ കാര്‍ഡിന്റെയും തരത്തിനനുസരിച്ചായിരിക്കും ഈ മാറ്റം.
അതേസമയം, എടിഎം കാര്‍ഡില്ലാതെ പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനം ജിയോ പേയ്‌മെന്റ് ബാങ്ക് അവതരിപ്പിച്ചു. ബാങ്കിംഗ് പോയിന്റുകളില്‍ പോയി മൊബൈല്‍ ആപ്പ് വഴി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇനി പണം പിന്‍വലിക്കാം.
https://www.facebook.com/Malayalivartha
























