രമേഷ് പിഷാരടിക്കെതിരായ കോമാളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിക്കെതിരായ 'കോമാളി' പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ മന്ത്രിയും സിപിഐഎം മുതിര്‍ന്ന നേതാവുമായ തോമസ് ഐസക്. രമേഷ് പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയതില്‍ ഖേദമുണ്ട് എന്നും അഭിനയ മികവിനെക്കുറിച്ച് മോശം പറയാനല്ല ഉദ്ദേശിച്ചത് എന്നും തോമസ് ഐസക് പറഞ്ഞു. തന്റെ വിമര്‍ശനം രാഷ്ട്രീയമാണ് എന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പശ്ചിമേഷ്യയിലെ പ്രശ്‌നമാണ്. അതില്‍ തങ്ങള്‍ക്കും കോണ്‍ഗ്രസിനും നിലപാടുണ്ട്. പിഷാരടിയുടെ രാഷ്ട്രീയ നിലപാടില്ലായ്മയെയാണ് താന്‍ വിമര്‍ശിച്ചത് എന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചിട്ട് മതനിരപേക്ഷ ശക്തികളുടെ വോട്ട് കിട്ടുമോ? അങ്ങനെയിരിക്കെ ജനങ്ങള്‍ എല്‍ഡിഎഫിലേക്ക് മാറുമ്പോള്‍ ഡീല്‍ എന്നുപറഞ്ഞ് വരികയാണ്.
അവിടെ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനുള്ള അച്ചാരം ഞങ്ങള്‍ വാങ്ങിയിട്ടില്ല. തോല്‍ക്കാന്‍ പോകുന്നത് കോണ്‍ഗ്രസാണ് എന്നും തോമസ് ഐസക് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























