Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും


70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും


  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...

കെട്ടിടനിര്‍മ്മാണം ഇനി എളുപ്പത്തില്‍.... സ്ഥലം ഉടമയുടെയും പ്ലാന്‍ തയ്യാറാക്കാന്‍ അധികാരമുള്ള എംപാനല്‍ഡ് ലൈസന്‍സിയുടെയും സാക്ഷ്യപത്രം നല്‍കി നിര്‍മ്മാണം തുടങ്ങാം, തദ്ദേശ സ്ഥാപന അധികാരിയുടെ പെര്‍മിറ്റ് അഞ്ചു ദിവസത്തിനകം....

04 FEBRUARY 2021 07:16 AM IST
മലയാളി വാര്‍ത്ത

കെട്ടിടനിര്‍മ്മാണം ഇനി എളുപ്പത്തില്‍.... സ്ഥലം ഉടമയുടെയും പ്ലാന്‍ തയ്യാറാക്കാന്‍ അധികാരമുള്ള എംപാനല്‍ഡ് ലൈസന്‍സിയുടെയും സാക്ഷ്യപത്രം നല്‍കി നിര്‍മ്മാണം തുടങ്ങാം. ഇതിന് കഴിയുന്ന വിധം പഞ്ചായത്ത്, മുനിസിപ്പല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.

പ്ലാന്‍ ലഭിച്ചാല്‍ തദ്ദേശ സ്ഥാപന സെക്രട്ടറി അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം കൈപ്പറ്റ് സാക്ഷ്യപത്രം നല്‍കണം. ഈ രേഖ നിര്‍മ്മാണ പെര്‍മിറ്റായും കെട്ടിട നിര്‍മ്മാണം ആരംഭിക്കാനുള്ള അനുവാദമായും കണക്കാക്കും.സ്വയം സാക്ഷ്യപ്പെടുത്തല്‍ പത്രത്തില്‍ സ്ഥലം ഉടമയോ ലൈസന്‍സിയോ നല്‍കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയാല്‍ പിഴ ചുമത്താനും ലൈസന്‍സിയുടെ അംഗീകാരം റദ്ദാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

 




കെട്ടിടത്തിന്റെ പ്ലാനും സൈറ്റ് പ്ലാനും നിലവിലെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും നിയമാനുസൃതമായ മറ്റ് വ്യവസ്ഥകള്‍ക്കും അനുസൃതമാണെന്ന് കെട്ടിട ഉടമസ്ഥനും എംപാനല്‍ഡ് ലൈസന്‍സിയും സംയുക്തമായാണ് സാക്ഷ്യപത്രം നല്‍കേണ്ടത്. കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് ലഭിക്കുന്ന അപേക്ഷകളില്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന സെക്രട്ടറി 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന നിലവിലെ വ്യവസ്ഥ 15 ദിവസമായി കുറയ്ക്കും.


ആര്‍ക്കിടെക്ട്, എന്‍ജിനിയര്‍, ബില്‍ഡിംഗ് ഡിസൈനര്‍, സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ ടൗണ്‍ പ്ലാനര്‍ ഇതൊക്കെയാണ് എംപാനല്‍ഡ് ലൈസന്‍സികള്‍

 



100 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടത്തിന് 2 ലക്ഷം രൂപ 200 ചതുരശ്ര മീറ്റര്‍ വരെ 4 ലക്ഷം രൂപ 300 ചതുരശ്രമീറ്റര്‍ വരെ 6 ലക്ഷം രൂപ എന്നീ രീതിയിലാണ് തെറ്റായ വിവരം നല്‍കിയാല്‍ പിഴ ഈടാക്കുന്നത് .

സ്വയം സാക്ഷ്യപ്പെടുത്തല്‍ വഴി നിര്‍മ്മാണം അനുവദിക്കുന്നവയാണ് 7 മീറ്ററില്‍ കുറവ് ഉയരവും 2 നില വരെയും 300 ചതുരശ്ര മീറ്ററില്‍ കുറവ് വിസ്തൃതിയുമുള്ള വീടുകള്‍7 മീറ്ററില്‍ കുറവ് ഉയരവും 2 നില വരെയും 200 ചതുരശ്ര മീറ്ററില്‍ കുറവ് വിസ്തൃതിയുമുള്ള ഹോസ്റ്റല്‍, അനാഥാലയങ്ങള്‍, ഡോര്‍മിറ്ററി, വൃദ്ധസദനം, സെമിനാരി, മതപരമായ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍.7 മീറ്ററില്‍ കുറവ് ഉയരവും 2 നില വരെയും 100 ചതുരശ്ര മീറ്ററില്‍ കുറവ് വിസ്തൃതിയുമുള്ള വാണിജ്യ കെട്ടിടങ്ങള്‍, അപകട സാദ്ധ്യതയില്ലാത്ത വ്യവസായ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം.

രേഖകള്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ നിയമപരമായി പതിനഞ്ചു ദിവസത്തിനകം വീടിന്റെ പ്ലാനിന് പഞ്ചായത്ത് അനുമതി നല്‍കണം. ഇല്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിക്കോ പ്രസിഡന്റിനോ വീണ്ടും അപേക്ഷ നല്‍കാം. തുടര്‍ന്ന് പതിനഞ്ചു ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ അനുമതി കിട്ടിയതായി കണക്കാക്കി നിര്‍മ്മാണം തുടങ്ങാന്‍ അപേക്ഷകന് അവകാശമുണ്ട്.

 



കോര്‍പ്പറേഷനിലാണെങ്കില്‍ സുലേഖ സോഫ്റ്റ് വെയര്‍ വഴിയാണ് പ്ലാന്‍ അപ്ലോഡ് ചെയ്യേണ്ടത്. രേഖകള്‍ സമര്‍പ്പിച്ചാല്‍ സൈറ്റ് പരിശോധനയ്ക്കുള്ള ദിവസം അപേക്ഷകനെ അറിയിക്കും. 15 ദിവസത്തിനകം പ്ലാനിന് അനുമതി നല്‍കണമെന്നാണ് നിയമം. ഇല്ലെങ്കില്‍ കോര്‍പറേഷന്‍ സെക്രട്ടറിക്കോ മേയര്‍ക്കോ അപേക്ഷ നല്‍കാം. വീണ്ടും 15 ദിവസത്തിനകം അനുമതിയായില്ലെങ്കില്‍, അതു കിട്ടിയതായി കണക്കാക്കി വീടുപണി തുടങ്ങാം.



സ്ഥലത്തിന്റെ ആധാരം, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ,് ഭൂമിയുടെ തരംകാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഭൂനികുതി അടച്ചതിന്റെ രസീത് , കെട്ടിടത്തിന്റെ പ്ലാന്‍ , തിരിച്ചറിയല്‍ രേഖകള്‍ എന്നിവയാണ് സമര്‍പ്പിക്കേണ്ട രേഖകള്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ ഇടിവ്.. പവന് 2160 രൂപയുടെ കുറവ്  (11 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്...  (17 minutes ago)

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്... ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും...  (24 minutes ago)

ആഗ്രഹിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റം! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (41 minutes ago)

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം പെരുകി വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ...  (54 minutes ago)

കവടിയാർ കൊട്ടാരത്തിലെ സ്വർണാഭരണ മോഷണക്കേസ് ഏറ്റെടുത്ത് പ്രത്യേക അന്വേഷണ സംഘം  (1 hour ago)

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാർച്ച് 31ന് ഹോങ്കോങ്ങിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലന ക്യാമ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം  (1 hour ago)

പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും  (1 hour ago)

മൈസൂരുവിനടുത്ത് സ്വകാര്യ ബസ് ചന്നപട്ടണയിൽ അപകടത്തിൽപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സങ്കടത്തിലാഴ്ന്ന് ഒമാനിലെ പ്രവാസി കുടുംബവും...  (1 hour ago)

ഏപ്രിൽ ഒന്നിന് രാവിലെ 9ന് സന്നിധാനത്തുനിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് ആരംഭിക്കും  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാമൂല്യനിർണയ തീയതികളിൽ മാറ്റം...  (2 hours ago)

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 29ന് കേരളത്തിലെത്തും  (2 hours ago)

ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും  (3 hours ago)

രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടക്കും...  (3 hours ago)

Malayali Vartha Recommends