Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും


70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും


  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...

38. 79 ലക്ഷം രൂപയുടെ റേഷൻ കള്ളക്കടത്ത്: എഫ് സി ഐ മാനേജരടക്കം 4 പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ സി ബി ഐ കോടതി

04 FEBRUARY 2021 07:31 AM IST
മലയാളി വാര്‍ത്ത

പൊതുവിതരണ സംവിധാനത്തിലൂടെ സംസ്ഥാനത്തെ സാധാരണക്കാർക്ക് ലഭിക്കേണ്ട 38. 79 ലക്ഷം രൂപയുടെ 2399 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ മറിച്ചുവിറ്റ കേസിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മാനേജരും സ്വകാര്യ കമ്പനിയുടമകളുമടക്കം നാലു പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ സിബിഐ കോടതി ഉത്തരവിട്ടു.

 

വ്യാജ രേഖകൾ ചമച്ച് കണക്കുകളുടെ വ്യാജീകരണം നടത്തി 2399 ചാക്ക് റേഷൻ അരിയും ഗോതമ്പും എഫ് സി ഐ യുടെ മൂന്നു ഗോഡൗണുകളിൽ നിന്നും കള്ളക്കടത്തു നടത്തിയ കേസിൽ ഏപ്രിൽ 15 ന് നാലു പ്രതികളും ഹാജരാകാനാണുത്തരവ്.

 

 

റേഷൻ ഭക്ഷ്യധാന്യ കള്ളക്കടത്തു കേസിലെ ഒന്നുമുതൽ നാലുവരെ പ്രതികളായ എഫ് സി ഐ ഡിപ്പോ മാനേജർ പി.ഗിരീശൻ, സ്വകാര്യ കമ്പനിയുടമകളായ അബൂബക്കർ പെരുമ്പാട്ടി, ആർ. ഗണേശൻ, എ.കെ. അസൈൻ എന്നിവരാണ് ഹാജരാകേണ്ടത്.


2017 ഏപ്രിൽ ഒന്നിനും ജൂൺ 30 നുമിടയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച വൻ കള്ളക്കടത്ത് നടന്നത്. മൂന്നു എഫ് സി ഐ ഗോഡൗണുകളിൽ അരി, ഗോതമ്പ് എന്നിവയുടെ സ്റ്റോക്കിൽ വൻ കുറവുണ്ടെന്ന രഹസ്യ റിപ്പോർട്ടിനെ തുടർന്നാണ് സി ബി ഐ ഗോഡൗണുകളിലും എഫ് സി ഐ മാനേജർമാരുടെ വീടുകളിലും 2017 ഒക്ടോബർ 13 ന് സംയുക്തമായി റെയ്ഡ് നടത്തിയത്.

 


2019 നവംബർ 7 നാണ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 (1) (സി), (ഡി) (പൊതുസേവകർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യാതൊരു പൊതുതാൽപര്യവുമില്ലാതെ അഴിമതിയിലൂടെ സ്വകാര്യ വ്യക്തികൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കി

സർക്കാരിന് നഷ്ടം വരുത്തൽ), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 ബി (ക്രിമിനൽ ഗൂഢാലോചന), 420 (വിശ്വാസ വഞ്ചന), 409 (പൊതുസേവകർ നടത്തുന്ന ട്രസ്റ്റ് ലംലനം), 468 ( ചതിക്കുന്നതിനായുള്ള വ്യാജ നിർമ്മാണം), 471 (വ്യാജ നിർമ്മിത രേഖകൾ അസ്സൽ പോലെ ഉപയോഗിക്കൽ), 477 എ (കണക്കുകളുടെ വ്യാജീകരണം) എന്നീ വകുപ്പുകൾ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ ഇടിവ്.. പവന് 2160 രൂപയുടെ കുറവ്  (11 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്...  (17 minutes ago)

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്... ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും...  (24 minutes ago)

ആഗ്രഹിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റം! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (41 minutes ago)

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം പെരുകി വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ...  (54 minutes ago)

കവടിയാർ കൊട്ടാരത്തിലെ സ്വർണാഭരണ മോഷണക്കേസ് ഏറ്റെടുത്ത് പ്രത്യേക അന്വേഷണ സംഘം  (1 hour ago)

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാർച്ച് 31ന് ഹോങ്കോങ്ങിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലന ക്യാമ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം  (1 hour ago)

പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും  (1 hour ago)

മൈസൂരുവിനടുത്ത് സ്വകാര്യ ബസ് ചന്നപട്ടണയിൽ അപകടത്തിൽപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സങ്കടത്തിലാഴ്ന്ന് ഒമാനിലെ പ്രവാസി കുടുംബവും...  (1 hour ago)

ഏപ്രിൽ ഒന്നിന് രാവിലെ 9ന് സന്നിധാനത്തുനിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് ആരംഭിക്കും  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാമൂല്യനിർണയ തീയതികളിൽ മാറ്റം...  (2 hours ago)

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 29ന് കേരളത്തിലെത്തും  (2 hours ago)

ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും  (3 hours ago)

രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടക്കും...  (3 hours ago)

Malayali Vartha Recommends