കെ സുധാകരനെതിരെ പടയൊരുക്കം... "മുണ്ടുംമടക്കിക്കുത്തി ഇറങ്ങിയ കെ സുധാകരനെ ഓടിച്ചത് ആര് ആസനം താങ്ങികളായ ഗ്രൂപ്പുകൾ പാർട്ടി തകർക്കും "

സ്തുതിപാഠകന്മാരെ കൊണ്ടും ആസനം താങ്ങികളെ കൊണ്ടും നിറഞ്ഞു നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ് - തൻ്റെ ടമില്ലാത്തവർ - നട്ടെല്ലിന് ഉറപ്പു ഇല്ലാത്തവർ _ ഇങ്ങനെ എന്തു പറഞ്ഞാലും അത് കൂടുതലാവില്ല. ഇതൊന്നും അവർക്ക് ഏല്ക്കുകയും ഇല്ല' കാരണം അത്ര തൊലിക്കട്ടിയുള്ളവരും യാതൊരു ഉളുപ്പ് ഇല്ലാത്തവരും ആണ് 'ഇതെല്ലാം ഇപ്പോൾ പറയാൻ കാരണം -കരുത്തനായ ഒരാൾ കോൺഗ്രസിൻ്റെ കേരള ഘടകത്തിൻ്റെ 'അമരത്തേയ്ക്ക് വരുന്നു എന്നറിഞ്ഞപ്പോൾ അത് തകർത്ത് എറിഞ്ഞത് മറ്റാരുമല്ല. കോൺഗ്രസ്സിലെ കരുത്തന്മാർ തന്നെയാണ്.
കണ്ണൂരിൽ നിന്ന് കരുത്തനായ കെ - സുധാകരൻ വരുന്നത് തടഞ്ഞത് പാർട്ടി യിലെ ഉന്നതന്മാരായ മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തന്നെയാണ് -കെ.പി.സി.സി.അദ്ധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് കെ.സുധാകരൻ എം.പി.നേരത്തെ തന്നെ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു.
കേഡർ പാർട്ടി ആക്കിയില്ലെങ്കിലും സെമി കേഡർ പാർട്ടി ആക്കും എന്നാണ് സുധാകരൻ പറഞ്ഞത്. അങ്ങനെ കേഡറോ സെമികേഡറോ ആക്കിയാൽ അതിന് ഒരു ചിട്ടവരും' - ആ ചിട്ട അംഗീകരിക്കാൻ കോൺഗ്രസ്സിൽ ഗ്രൂപ്പുകളിക്കുന്നവർക്ക് സാധിക്കില്ല - അവരുടെ ത് ഒരു ഒത്തുതീർപ്പ് രാഷ്ട്രീയം ആണ്. അത്തരത്തിലുള്ള ഒത്തുതീർപ്പു രാഷ്ട്രീയത്തിന് വഴങ്ങിയാണ് കോൺഗ്രസ്സ് പാർട്ടി സംസ്ഥാനത്തും ദേശീയ തലത്തിലും തകർന്നു നാമവശേഷമായികൊണ്ടിരിക്കുന്നത്.
മലബാറിൽ കോൺഗ്രസ്സ് പാർട്ടിയക്ക് വേരുറപ്പിക്കാൻ കിട്ടിയ അവസരവും പാഴാക്കിയില്ലേ? ടി.പി.ചന്ദ്രശേഖരൻ വധകേസിൽ എന്താണ് നടന്നത്.? ഒത്തുതീർപ്പ് രാഷ്ട്രീയമല്ലേ അവിടെ കണ്ടത്.ഈ പാർട്ടിയിൽ അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയമേ ഉള്ളൂ. അതേ നടക്കുകയുള്ളൂ. തൻ്റെ ടവും ആർജ്ജ് വവുമുള്ളവരെ ഈ പാർട്ടി നിലനിർത്തുമോ? നമ്മുടെ ഇന്ന് കാണുന്ന സാമ്പത്തിക പരിഷ്ക്കരണത്തിൻ്റെ കാര്യത്തിൽ ആരാണ് ഉത്തരവാദി? മുൻ പ്രധാനമന്ത്രി നരസിംഹറാവു അല്ലേ?എന്നാൽ പിന്നീട് ഏതെങ്കിലും ഒരു കോൺഗ്രസ്സുകാരൻ അദ് ദേഹത്തെ പരാമർശിച്ചിട്ടുണ്ടോ? കഴിയുമെങ്കിൽ നാണം കെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്.
കോൺഗ്രസ്സിൻ്റെ അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയത്തിൽ മനം മടുത്തല്ലേ 35 വർഷത്തെ സി പി എമ്മിൻ്റെ ദുർഭരണത്തിന് എതിരെ മമത തൃണമൂൽ കോൺഗ്രസ്സുമായി രംഗത്ത് വന്നത്.നിങ്ങൾ എവിടെയും ഒത്തുതീർപ്പ് രാഷ്ട്രീയമാണ് നടത്തിയിട്ടുള്ളത്. അതിനെ ചോദ്യം ചെയ്താൽ പുറത്തു പോകേണ്ടി വരുന്ന അവസ്ഥ.
നെഹറു കുടുംബത്തിന് എതിരെ എന്തെങ്കിലും പ്രതികരിച്ചാൽ പുറത്തു പോകേണ്ടി വന്നിട്ടുള്ള ചരിത്രമാണ് ഇവിടെ ഉള്ളത്.പാർട്ടി കരുത്തുറ്റതാകണമെങ്കിൽ കരുത്തുള്ള ലീഡർഷിപ്പ് വരണം -കെ - സുധാകരൻ വന്നാൽ അദ് ദേഹത്തിൻ്റെ അപ്രമാദിത്വം അംഗീകരിക്കാൻ കോൺഗ്രസ്സിലെ ഉന്നതന്മാർ തയ്യാറാകില്ല - കോൺഗ്രസ്സ് പാർട്ടിയിൽ കുറെ സ്വയം പ്രഖ്യാപിത ഉന്നതന്മാർ ഉണ്ട്.
കരുത്തനായ ഒരാൾ വന്നാൽ അംഗീകരിക്കില്ല ഇത്തരത്തിലുള്ള ഉന്നതന്മാർ. അതിനെ എങ്ങനെ തടയാം എന്നായിരിക്കും പിന്നീടുള്ള ആലോചന ദുർബലമായ ലീഡർഷിപ്പ് ആണ് കോൺഗസ്സിനെ ദേശീയ തലത്തിലും ദുർബലമാക്കിയത്.മറ്റു ജില്ലകൾ കോൺഗ്രസ്സിനെ കൈവിട്ടപ്പോൾ ആശ്വാസമായ കണ്ണൂരിലെ വിജയം ഉയർത്തിക്കാട്ടി കെ പി സി സി പ്രസിഡൻ്റ് സ്ഥാനം പിടിക്കാൻ വർക്കിംഗ് പ്രസിഡൻ്റ് കെ.സുധാകരൻ എം.പി.നടത്തുന്ന തന്ത്രങ്ങൾ പ്രതിരോധിക്കാൻ എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും വേണുഗോപാൽ ഗ്രൂപ്പും സുധാകരൻ്റെ പ്രസിഡൻറ് സ്ഥാനത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും നീക്കങ്ങൾ നടത്തി.
സുധാകരൻ നേത്യ സ്ഥാനത്ത് എത്തിയാൽ തങ്ങൾ അപ്രസക്തമാകും എന്നാണ് ധാരണ പാർട്ടി ഇല്ലാതായാലും വേണ്ടില തങ്ങളുടെ സ്ഥാനവും മഹിമയും നഷ്ടമാകരുത് എന്നാണ് അവരുടെ ധാരണ _ നേതാക്കൾക്ക് കഴിവില്ലാത്തതിനാലാണ് കോൺഗ്രസുകാർ ബി ജെ പിയിലേക്ക് പോകുന്നതെന്നും നേതൃമാറ്റം ഇല്ലെങ്കിൽ പാർട്ടിക്ക് പിടിച്ചു നിൽക്കാനാവില്ലെന്നും മുല്ലപ്പള്ളിയക്ക് എതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു
.നേത്യ മാറ്റം ഇല്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം ഇതിലും കനത്ത താവുമെന്നാണ് സുധാകരവിഭാഗം വിലയിരുത്തുന്നത്. അതെ - അത് തന്നെയാണ് സംഭവിക്കാൻ പോകുന്നത്. സ്വയം കുഴി തോണ്ടുന്ന ഒരു പ്രസ്ഥാനമായി കോൺഗ്രസ്സ് മാറി.
"
https://www.facebook.com/Malayalivartha























