കെമിസ്ട്രി നയിക്കുമ്പോള്‍... ഇനി തെരഞ്ഞടുപ്പിനെ സധൈര്യം നേരിടാം; ശിവശങ്കരന്‍ നിര്‍ഭാഗ്യവാനാണ്; സി.എം. രവീന്ദ്രന്റെ ഭാഗ്യവാന്‍; സ്പീക്കര്‍ ശ്രീരാമകൃഷണനെ ചോദ്യം ചെയ്യുമെന്ന് വ്യാപക പ്രചരണം ഉണ്ടായെങ്കിലും അത് പ്രചരണം മാത്രമായി ചുരുങ്ങി; കാര്യങ്ങള്‍ മാറി മറിയുന്നു

ഒടുവില്‍ ശിവശങ്കര്‍ ജയില്‍ മോചിതനായി. ഇനിയൊരിക്കലും അദ്ദേഹം ജയിലിലേക്ക് പോകില്ലെന്ന് സിപിഎം നേതാക്കള്‍ വിശ്വസിക്കുന്നു. അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞതായാണ് സിപിഎമ്മിന്റെ വാദം .
എത്ര പാടുപെട്ടാണ് അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ സി പി എമ്മുകാര്‍ക്കുമറിയാം. ശിവശങ്കരന്‍ നിര്‍ഭാഗ്യവാനാണ്. സി.എം. രവീന്ദ്രന്റെ ഭാഗ്യവാനാണ്. അതു കൊണ്ടാണ് ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ വെറുതെവിട്ടത്. സ്പീക്കര്‍ ശ്രീരാമകൃഷണനെ ചോദ്യം ചെയ്യുമെന്ന് വ്യാപക പ്രചരണം ഉണ്ടായെങ്കിലും അത് പ്രചരണം മാത്രമായി ചുരുങ്ങി. മന്ത്രി കെ.റ്റി. ജലീലിനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും കൈവിലങ്ങ് ജലീലിനെ കണ്ടപ്പോള്‍ പേടിച്ചോടിയെന്നാണ് മാര്‍ക്‌സിസ്റ്റുകാര്‍ പറയുന്നത്. ഇതാണ് പിണറായിയും മോദിയും തമ്മിലുള്ള കെമിസ്രടി.
ഏതായാലും ജയിലില്‍ നിന്ന് ഇറങ്ങിയവര്‍ ഒരിക്കലും ജയിലേക്ക് മടങ്ങില്ല. അതാണ് കേരളത്തിന്റെ പതിവ്. മാത്രവുമല്ല ശിവശങ്കറിന് ഡോളര്‍ കേസില്‍ പരിമിതമായ പങ്ക് മാത്രമാണുള്ളതെന്നാണ് കോടതി പറഞ്ഞത്. ഇത് പിണറായി സര്‍ക്കാരിന് നല്‍കുന്ന ആശ്വാസം ചെറുതല്ല. ഇനി തെരഞ്ഞടുപ്പിനെ സധൈര്യം നേരിടാം
ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ സുപ്രധാന കണ്ണിയായ എം.ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചത് വെറുതെയല്ല. ബി ജെ പി സംസ്ഥാന പ്രസിഡന്റ് പിണറായി അകത്താകുമെന്ന് ദിവസേനെ പ്രഖ്യാപിക്കുമ്പോഴാണ് അവസാനത്തെ ഇരയായ ശിവശങ്കര്‍ പുഷ്പം പോലെ ഇറങ്ങിപ്പോയത്.
ഏതാണ്ട് ഒരു വര്‍ഷത്തോളം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വര്‍ണ്ണക്കടത്ത് അന്വേഷിച്ചു. അന്വേഷണം ഇപ്പോഴും നടക്കുന്നു എന്നതൊഴിച്ചാല്‍ ഒന്നും സംഭവിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും തമ്മിലുള്ള ഹൃദയബന്ധം അത്രമേല്‍ വലുതാണ്.അത് സ്വര്‍ണ്ണക്കടത്തില്‍ മാത്രം ഒരുക്കുന്നില്ല.മോദിക്കും കേരള മോദിക്കും ഇടനില നില്‍ക്കാന്‍ വമ്പന്‍മാരുടെ ക്യൂവാണ്
ഇതേ ധാരണ തുടരുന്ന മറ്റൊരു കേസാണ് ലാവ്‌ലിന്‍. അതാണ് സുപ്രീംകോടതിയില്‍ കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നത്. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന്റെ ലൈവ് വീഡിയോ കണ്ട മലയാളികളെല്ലാം ഇക്കാര്യം മനസിലാക്കിയതാണ്. സ്‌നേഹമാണ് അഖിലസാരമൂഴിയില്‍ എന്നതാണ് പിണറായി വിജയന്റെയും നരേന്ദ്ര മോദിയുടെയും നയം. ഇനി പിണറായിക്ക് തുടര്‍ഭരണം നല്‍കാന്‍ മോദി തയ്യാറാകുമോ എന്നതും തള്ളികളയാനാവില്ല.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതര്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ കേന്ദ്ര ഏജന്‍സികളെ ബിജെപി കടിഞ്ഞാണിട്ടെന്ന പ്രതിപക്ഷ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ശിവശങ്കറിന്റെ കേസ് . തെളിവുകള്‍ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സാഹചര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്തിയില്ല.
കേന്ദ്രസര്‍ക്കാരിന്റെ അറിവും സമ്മതത്തോടും കൂടിയാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തില്‍ മെല്ലപ്പോക്ക് തുടര്‍ന്നത്. എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാന്‍ പോലും അന്വേഷണ ഏജന്‍സികള്‍ തയ്യാറായില്ല. ഡോളര്‍ കേസ് ഒന്നാന്തരം ഉദാഹരണം. ശക്തമായ തെളിവുകള്‍ ഹാജരാക്കുന്നതിലും ഗുരുതര വീഴ്ചയാണ് അന്വേഷണ ഏജന്‍സികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരിലാണ് സിപിഎം ബിജെപിയെ കേരളത്തില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത്.കേരളീയ ജനത ബിജെപിയുമായുള്ള സിപിഎമ്മിന്റെ ഈ രഹസ്യ ധാരണ തിരിച്ചറിഞ്ഞെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. .ഇത് അപകടകരമായ രാഷ്ട്രീയ സൂചനയാണെന്ന് ജനം കരുതുന്നത്രേ .
സെക്രട്ടേറിയറ്റില്‍ സുപ്രധാന രേഖകള്‍ അഗ്‌നിക്കിരയാക്കിയിട്ടും നിസ്സംഗഭാവമാണ് കേന്ദ്ര ഏജന്‍സികള്‍ സ്വീകരിച്ചത്.സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെ കുറിച്ച് വിവാദം ഉണ്ടായപ്പോഴും അതേ കുറിച്ച് അന്വേഷിക്കാനോ സെക്രട്ടേറിയറ്റിലെത്തി വിവരം തേടാനോ ഏജന്‍സികള്‍ തയ്യാറായില്ല. ഇതിനെയും മോദിപിണറായി കെമിസ്ട്രിയെന്ന് കോണ്‍ഗ്രസ് വിളിക്കുന്നു.
" f
https://www.facebook.com/Malayalivartha























