സിപിഎമ്മിന്റെ ഗതികേട് വിജയമ്മമാരോ വിജയനോ ചെന്നിത്തല സിപിഎം നാടകം പൊളിഞ്ഞു ഒടുവില്‍ ആ തുറുപ്പ് ബി.ജെ.പിയുടെ കയ്യില്‍

ഇതിന്റെ പേരാണ് ഗതികേട്, രാഷ്ട്രീയ പാപ്പരത്തം. എന്തു പറ്റി കേരളത്തിലെ സഖാക്കന്‍മാര്‍ക്ക്, എന്തു പറ്റി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക്.
ബിജെപിയെ അകറ്റാന്‍ സിപിഎമ്മിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പരസ്യമായി പറഞ്ഞത് മൂക്കത്ത് വിരല്‍ വച്ച് കേള്‍ക്കേണ്ടി വന്നു പാവം അണികള്‍ക്ക്. അതും നേമത്ത് സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപി വെല്ലുവിളിച്ച് കൊണ്ട് രംഗത്ത് വന്നതോടെ അണികള്‍ അന്തം വിട്ട് കുന്തം വിഴുങ്ങിയിരിക്കുകയാണ്. പെണ്ണിനെ കിട്ടിയില്ലങ്കില്‍ പെങ്ങളെ കെട്ടും എന്നു പറയുന്നതിനു തുല്യമാണിതെന്നായിരുന്നു ഈ നിലപാടിനെക്കുറിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി പറഞ്ഞത്.
ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ സിപിഎമ്മിനെ പിന്തുണയ്ക്കുമെന്ന് ആലപ്പുഴ ഡിസിസി അദ്ധ്യക്ഷന്‍ എം. ലിജു. രാജ്യത്ത് സിപിഎമ്മിനെക്കാള്‍ ശത്രുവായി കാണുന്നത് ബിജെപിയെയാണെന്നു പറഞ്ഞ ലിജു അതിന് ന്യായം നിരത്തിയത് കൊല്ലുന്ന ഫാസിസത്തേക്കാള്‍ വര്‍ഗീയ ഫാസിസം തീവ്രമാണ്. ബിജെപിയെ മാറ്റി നിര്‍ത്താന്‍ പോസ്റ്റ് പോള്‍ അലയന്‍സ് കര്‍ണാടകയിലും മഹാരാഷ്ട്രയിലും ചെയ്തത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നയമാണ്. അതുതന്നെയാണ് ചെന്നിത്തല, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലും ചെയ്തത്. ബിജെപി ഭരണത്തിലെത്താതിരിക്കാന്‍ സിപിഎമ്മിനെ പിന്തുണച്ചു. അതില്‍ തെറ്റൊന്നുമില്ലെന്നാണ് ലിജു ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ പറഞ്ഞത്.
പട്ടിക ജാതി അംഗം ഇല്ലാതിരുന്നതിനാലാണ് ചെന്നിത്തല പഞ്ചായത്തില്‍ സിപിഎം പ്രസിഡന്റ് സ്ഥാനര്‍ത്ഥിയെ പിന്തുണച്ചതെന്ന ലിജുവിന്റെ വാദത്തിന് പെണ്ണിനെ കിട്ടിയില്ലങ്കില്‍ പെങ്ങളെ കെട്ടും എന്നു പറയുന്നതിനു തുല്യമാണിതെന്നായിരുന്നു ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ മറുപടി.
ജനത്തിന്റെ കണ്ണില്‍പൊടിയിടാന്‍ സിപിഎമ്മിന്റെ രാജി നാടകം തുടരുന്നു. പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ ഉത്തരവ് അടക്കമുള്ള പ്രഹസനങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടിക്ക് രാജി നല്‍കി നിലവിലെ അദ്ധ്യക്ഷ. എന്നാല്‍ രാജി ലഭിച്ച് ആദ്യ ദിവസം പിന്നിട്ടിട്ടും കത്ത് സെക്രട്ടറിക്ക് കൊടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടില്ല. ഏരിയാ സൈക്രട്ടറി വിജയമ്മയുടെ വീട്ടിലെത്തിയാണ് കത്തു വാങ്ങിച്ചത്.
എന്നാല്‍, രാജിക്കത്ത് ഉടന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറില്ലെന്നാണ് അറിയുന്നത്. പ്രസിഡന്റ് വിജയമ്മ രാജിക്കത്ത് മാന്നാര്‍ ഏരിയാ സെക്രട്ടറി പ്രൊഫ. പി.ഡി. ശശിധരനു കൈമാറിയിട്ടുണ്ടെന്ന് പാര്‍ട്ടി ഔദ്യോഗിക നേതൃത്വവും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കത്ത് ആറിന് ചേരുന്ന ഏരിയ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയ്ക്കെടുക്കുമെന്ന് ഏരിയ സെക്രട്ടറി പി.ഡി.ശശിധരന്‍ അറിയിച്ചു. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറുന്നതോടെ മാത്രമേ പ്രാബല്യത്തില്‍ വരൂ.പട്ടികജാതിവനിതയ്ക്ക് പ്രസിഡന്റുസ്ഥാനം സംവരണംചെയ്തിട്ടുള്ള ചെന്നിത്തലയില്‍ ബിജെപിക്കും യുഡിഎഫിനും ആറുസീറ്റുവീതവും സി.പി.എമ്മിന് അഞ്ചു സീറ്റുമാണ് ലഭിച്ചിരുന്നത്.
യുഡിഎഫില്‍ പട്ടികജാതിവനിത വിജയിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിക്കാനായില്ല. എന്നാല്‍, ആറു സീറ്റുള്ള ബിജെപി. അധികാരത്തിലേറുന്നതു തടയാന്‍ സിപിഎം ജില്ലാ നേതൃത്വവും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഏറ്റെടുത്ത് നടത്തിയ നാടകത്തിന്റെ ഭാഗമാണ് നിലവിലെ സംഭവ വികാസങ്ങള്‍.
യുഡിഎഫ് പിന്തുണച്ചതോടെ സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ പ്രസിഡന്റായി.എന്നാല്‍ പ്രതിഷേധം വ്യാപകമായതോടെ ഒരു മുന്നണിയുടെയും പിന്തുണയോടെ അധികാരംവേണ്ടെന്ന് സിപിഎം. സംസ്ഥാനവ്യാപകമായി എടുത്ത തീരുമാനത്തെത്തുടര്‍ന്ന് വിജയമ്മ രാജിവെക്കണമെന്ന് ജില്ലാനേതൃത്വം ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല.
"https://www.facebook.com/Malayalivartha





















