Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും


70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും


  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...

അതിജീവിക പദ്ധതി: 146 പേര്‍ക്ക് കൂടി ധനസഹായം അനുവദിച്ചു; പദ്ധതിയ്ക്കായി 54 ലക്ഷത്തിന്റെ ഭരണാനുമതി, ഒരു കുടുംബത്തിന് 50,000 രൂപ ആശ്വാസം നല്‍കുന്ന പദ്ധതി

04 FEBRUARY 2021 02:09 PM IST
മലയാളി വാര്‍ത്ത

ദുരിതബാധിതരായ സ്ത്രീകള്‍ക്ക് ഇടക്കാലാശ്വാസം നല്‍കുന്ന 'അതിജീവിക'പദ്ധതിയ്ക്ക് 54 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 2019ല്‍ ആരംഭിച്ച അതിജീവിക പദ്ധതിയ്ക്ക് ആദ്യ ഘട്ടമായി 50 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഈ പദ്ധതി പ്രകാരം ലഭ്യമായ അപേക്ഷകളില്‍ നിന്ന് 268 എണ്ണമാണ് ജില്ലാതല മോണിറ്ററിംഗ് ആന്റ് ഇവാല്യൂഷന്‍ കമ്മിറ്റി സംസ്ഥാനതല സമിതിക്ക് ശിപാര്‍ശ ചെയ്തത്. ആദ്യഘട്ടത്തില്‍ ലഭ്യമായ 50 ലക്ഷം രൂപയില്‍ നിന്നും 122 പേര്‍ക്ക് ധനസഹായം അനുവദിച്ചു. ശേഷിക്കുന്ന 146 പേര്‍ക്കുകൂടി പദ്ധതി പ്രകാരം ധനസഹായം ലഭ്യമാക്കുന്നതിനാണ് 54 ലക്ഷം രൂപ കൂടി അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോള്‍ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ ഈ സര്‍ക്കാര്‍ ആവിഷിക്കരിച്ച പദ്ധതിയാണ് അതിജീവിക. ഭര്‍ത്താവിന്റെ അല്ലെങ്കില്‍ കുടുംബനാഥന്റെ വിയോഗം മൂലമോ അസുഖം മൂലമോ പ്രകൃതി ക്ഷോഭത്താലോ മറ്റ് കാരണത്താലോ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഒറ്റത്തവണ സഹായം നല്‍കുന്നതിനാണ് അതിജീവിക പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് പരമാവധി 50,000 രൂപയായിരിക്കും ഇടക്കാലാശ്വാസമായി ലഭ്യമാക്കുക.

സ്ത്രീകളുടെ ചുമതലയിലാകുന്ന കുടുംബങ്ങളുടെ എണ്ണം കേരളത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായാണ് അങ്കണവാടികള്‍ മുഖേന നടത്തിയ കുടുംബ സര്‍വേ പ്രകാരം സൂചിപ്പിക്കുന്നത്. കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലമോ പെട്ടന്നുണ്ടാകുന്ന അപകടങ്ങളാലോ മരണപ്പെടുകയോ ചെയ്യുമ്പോള്‍ സ്ഥിരവരുമാനം ഇല്ലാത്തതിനാല്‍ നിത്യചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആശുപത്രി ചെലവുകള്‍ക്കും മറ്റും മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥ പെട്ടന്ന് സംജാതമാകുന്നു. ബാങ്ക് ലോണെടുത്തും മറ്റും നിര്‍മ്മിച്ച വീടുകളുടെ തിരിച്ചടവ്, ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് വേണ്ടി എടുത്ത ലോണ്‍ തിരിച്ചടവ് എന്നിവ മുടങ്ങുന്നത് കാരണം ഈ കുടുംബങ്ങള്‍ ജപ്തി ഭീഷണിയും നേരിടുന്നുണ്ട്. ഇത് പലപ്പോഴും കൂട്ട ആത്മഹത്യയിലേയ്ക്ക് എത്തിച്ചേരുന്ന സന്ദര്‍ഭങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈയൊരു സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് 'അതിജീവിക'പദ്ധതിയ്ക്ക് രൂപം നല്‍കിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ഓഹരി വിപണി.... നേട്ടത്തോടെ വ്യാപാരം, ബിഎസ്ഇ സെൻസെക്‌സ് ആയിരത്തോളം പോയിന്റ് ഉയർന്നു, നിഫ്റ്റി 23,000ലേക്ക്  (1 hour ago)

ഒൺലിഫാൻസിന്റെ ഉടമ ലിയോനിഡ് റാഡ്വിൻസ്‌കി അന്തരിച്ചു...  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... 40 റൺസിന് വിജയിച്ച ഓസ്‌ട്രേലിയൻ വനിതാ ടീം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കി  (2 hours ago)

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം  (2 hours ago)

വടക്കനാട് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ‘മുട്ടിക്കൊമ്പൻ’ കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പ് ദൗത്യം പരാജയം  (2 hours ago)

കേന്ദ്ര സർക്കാരിന് നാലാഴ്ചത്തെ സമയം കൂടി അനുവദിച്ച് സുപ്രീംകോടതി  (3 hours ago)

സ്വർണവിലയിൽ ഇടിവ്.. പവന് 2160 രൂപയുടെ കുറവ്  (3 hours ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്...  (3 hours ago)

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്... ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും...  (3 hours ago)

ആഗ്രഹിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റം! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (3 hours ago)

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം പെരുകി വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ...  (4 hours ago)

കവടിയാർ കൊട്ടാരത്തിലെ സ്വർണാഭരണ മോഷണക്കേസ് ഏറ്റെടുത്ത് പ്രത്യേക അന്വേഷണ സംഘം  (4 hours ago)

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാർച്ച് 31ന് ഹോങ്കോങ്ങിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലന ക്യാമ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം  (4 hours ago)

പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും  (4 hours ago)

മൈസൂരുവിനടുത്ത് സ്വകാര്യ ബസ് ചന്നപട്ടണയിൽ അപകടത്തിൽപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സങ്കടത്തിലാഴ്ന്ന് ഒമാനിലെ പ്രവാസി കുടുംബവും...  (4 hours ago)

Malayali Vartha Recommends