കട്ടയ്ക്ക് രംഗത്ത്... ശബരിമലയില്‍ നിയമം നിര്‍മ്മിക്കാന്‍ പോയ യുഡിഎഫിനെതിരെ തിരിഞ്ഞ് മലയരയന്‍മാര്‍; നിയമം ആര് നിര്‍മ്മിച്ചാലും ശബരിമലയുടെ പരമാധികാരം മലയരയര്‍ക്ക് തന്നെയെന്ന് പ്രഖ്യാപനം; ശബരിമല വിഷയം കൂടുതല്‍ സജീവമാകുന്നു

ഒരിടവേളയ്ക്ക് ശേഷം ശബരിമല വിഷയം വീണ്ടും ചൂട് പിടിക്കുകയാണ്. ശബരിമല വിശ്വാസ സംരക്ഷണത്തിന്റെ കരട് നിയമം യുഡിഎഫ് പുറത്തുവിട്ടതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചരിത്രകാരനായ പി.കെ സജീവ് രംഗത്തെത്തി. നിയമം ആരുനിര്‍മ്മിച്ചാലും ശബരിമലയുടെ പരമാധികാരം മല അരയര്‍ക്കുതന്നെ എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറഞ്ഞിരിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടും വിമര്‍ശിച്ചുകൊണ്ടും നിരവധി പ്രതികരണങ്ങള്‍ കമന്റുകളായി വരുന്നുണ്ട്.
അധികാരത്തിലെത്തിയാല്‍ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കരട് നിയമം പുറത്തുവിട്ടത്. ശബരിമലയില്‍ ആചാരം ലംഘിച്ചു കടന്നാല്‍ രണ്ട് വര്‍ഷംവരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ആചാരകാര്യത്തില്‍ പരമാധികാരം തന്ത്രിക്കാണെന്ന് കരട് നിയമത്തില്‍ പറയുന്നു. കരട് രേഖ നിയമമന്ത്രി എകെ ബാലന് കൈമാറുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു.
അതേസമയം, യുവതീ പ്രവേശനത്തിന്റെ എല്ലാ വശവും സുപ്രീം കോടതി പരിശോധിക്കുമ്പോള്‍ നിയമത്തിന്റെ പ്രസക്തി മനസിലാകുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. ഇല്ലാത്ത പ്രശ്‌നത്തിന്റെ പേരിലാണ് നിയമം നിര്‍മിക്കാന്‍ യുഡിഎഫ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. കരട് ബില്ലിന് പിന്നില്‍ വെറും രാഷ്ട്രീയ നാടകമാണെന്ന് ബി ജെ പി ആരോപിച്ചു.
ശബരിമല നിയമനിര്‍മ്മാണം യു.ഡി.എഫിന്റെ പ്രകടനപത്രികയിലും ഉണ്ടാകുമെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ നിയമനിര്‍മ്മാണം സാദ്ധ്യമല്ലെന്ന വാദം തെറ്റാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമല നിയമനിര്‍മ്മാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല ആചാരസംരക്ഷണം ഉറപ്പാക്കുന്ന കരട് നിയമം യുഡിഎഫ് പുറത്തുവിട്ടിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അവതരിപ്പിക്കുന്ന നിയമത്തിന്റെ കരടാണ് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുറത്തുവിട്ടത്. ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. തന്ത്രിയാണ് ക്ഷേത്രത്തിന്റെ പരമാധികാരി. അവസാന വാക്ക് തന്ത്രിയടേതാണ്. തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും യു.ഡി.എഫിന്റെ കരട് നിയമത്തില്‍ പറയുന്നു.
എന്നാല്‍ ശബരിമല വിഷയത്തില്‍ സംസ്ഥാനത്തിന് നിയമനിര്‍മാണം സാദ്ധ്യമല്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞത്. യു.ഡി.എഫ് കള്ളബില്ലുണ്ടാക്കി നാട്ടുകാരെ പറ്റിക്കുകയാണ്. കോടതി എടുക്കേണ്ട തീരുമാനം എങ്ങനെ സര്‍ക്കാര്‍ എടുക്കുമെന്നും വിജയരാഘവന്‍ ചോദിച്ചിരുന്നു.
ശബരിമലയില്‍ നിലവില്‍ ഒരു പ്രശ്‌നവുമില്ലെന്നും അങ്ങനെയൊരു സാഹചര്യത്തില്‍ യുഡിഎഫിന് ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ വോട്ടുകള്‍ കിട്ടും എന്ന തോന്നല്‍ ഉണ്ടായിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാ
ക്കിയിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്നും സുപ്രീം കോടതി റിവ്യൂ ആരംഭിച്ചതിനു ശേഷം ശബരിമലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യേണ്ടതായി വന്നിട്ടുണ്ടോ എന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് ചോദിച്ചു.
ശബരിമലയുടെ കാര്യത്തില്‍ നേരത്തെ സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിച്ചുവെന്നും പിന്നീട് ആ വിധി സുപ്രീം കോടതി തന്നെ റിവ്യൂ ചെയ്യാന്‍ തീരുമാനിച്ചതായി തീരുമാനിച്ചു. അതിനുശേഷം ശബമലയില്‍ ഉത്സവങ്ങള്‍ നടക്കുന്നുണ്ട്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഉത്സവങ്ങള്‍ നടക്കുന്നുണ്ട്. അവിടെ ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല. സാധാരണ ഗതിയില്‍ ഉത്സവങ്ങള്‍ നടക്കുകയാണ്. ആ വിധിയുടെ ഭാഗമായി സുപ്രീകോടതിയുടെ വിധി വരുമ്പോള്‍ മാത്രമേ ഇനിയെന്ത് വേണമെന്ന് നമ്മള്‍ ആലോചിക്കേണ്ടതുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha

























