സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി

കര്‍ണാടകയില്‍ കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ ആത്മത്യ ചെയ്തു. ബെളഗാവി പഴയ ബസ് സ്റ്റാന്‍ഡിന് സമീപം `ഹനുമാന്‍ ഹോട്ടല്‍' നടത്തിയിരുന്ന രാമ ഹല്ലൂരിയെയാണ് ഹോട്ടലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പാചകവാത പ്രതിസന്ധി മൂലം രാമ ഹല്ലൂരിയുടെ കട ദിവസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് മൂലം സാമ്പത്തികമായി പ്രതിസന്ധി ഇയാള്‍ നേരിട്ടിരുന്നതായി മകന്‍ വെളിപ്പെടുത്തി. സിലിണ്ടറുകള്‍ കിട്ടാതായതോടെ വിറക് ഉപയോഗിച്ച് ഹോട്ടല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹം ആലോചിച്ചിരുന്നു എന്നും മകന്‍ വ്യക്തമാക്കി.
ആത്മഹത്യക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഹോസ്പിറ്റലിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























