കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് മധുര സ്വദേശിനികള്‍ അറസ്റ്റിലായി

കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് മധുര സ്വദേശിനികള്‍ അറസ്റ്റില്‍. മാട്ടുമ്മല്‍ സ്വദേശിനി രാധയുടെ (79) മാല പൊട്ടിച്ച കാളി (32), റാണി (34) എന്നിവരെയാണ് പിടികൂടിയത്. ആലുവയില്‍ നിന്ന് പറവൂരിലേക്ക് യാത്ര ചെയ്ത രാധ കച്ചേരിപ്പടി സ്‌റ്റോപ്പില്‍ ഇറങ്ങുന്നതിനിടെയാണ് മാല പൊട്ടിച്ചത്.
ബസിലുണ്ടായിരുന്ന മറ്റൊരാള്‍ സംഭവം കണ്ട് മാല പൊട്ടിക്കുന്നെന്ന് വിളിച്ചുപറഞ്ഞു. ഇതോടെ ഇറങ്ങി ഓടിയ കാളിയും റാണിയും സമീപത്തെ സ്വകാര്യ ആശുപത്രിയുടെ ശൗചാലയത്തില്‍ കയറി വാതിലടച്ചു.
പിന്നാലെ, എത്തിയ നാട്ടുകാര്‍ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തെങ്കിലും മാല കിട്ടിയിട്ടില്ല. മൂന്ന് പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു.
"
https://www.facebook.com/Malayalivartha

























