ഇനിയും പാലായില്‍ തന്നെ മത്സരിക്കുമെന്ന് നിലപാട് കടുപ്പിച്ച് മാണി സി. കാപ്പന്‍

താന്‍ ഇനിയും പാലായില്‍ തന്നെ മത്സരിക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് പറഞ്ഞ് മാണി സി. കാപ്പന്‍. എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ തന്റെ തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്നും വിരുദ്ധമായ തീരുമാനം അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കാപ്പന്‍ വ്യക്തമാക്കി.
മൂന്നുപതിറ്റാണ്ടിലേറെയായി തനിക്ക് പവാറുമായി അടുത്ത ബന്ധമുണ്ട്. താനാണ് കോണ്‍ഗ്രസ് എസിനെ എന്‍.സി.പി.യില്‍ ലയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതെന്നും പവാറുമായി വളരെ വലിയ ആത്മബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയതിനാല്‍ പാലാ സീറ്റ് വിട്ടു കൊടുത്തു കൊണ്ടുള്ള ഒരു തീരുമാനവും പവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് കാപ്പന്‍ പറഞ്ഞു.
എന്നാല്‍, യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി വരുമോ എന്ന ചോദ്യത്തിന് കൃത്യമായ പ്രതികരണം കാപ്പന്‍ നടത്തിയിട്ടില്ലെന്നതും ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം മാണി സി. കാപ്പനും ജോസ് കെ. മാണിയും തമ്മില്‍ ഒരു ഫുട്ബോള്‍ മത്സരം പാലായില്‍ നടന്നിരുന്നു. അതില്‍ ജോസ് കെ. മാണി എടുത്ത കിക്ക് കാപ്പന്‍ തടഞ്ഞിരുന്നു. ഇതിനെ പരാമര്‍ശിച്ചു കൊണ്ട് കാപ്പന്‍ ഇന്ന് ഒരു പ്രതികരണം നടത്തുകയുണ്ടായി. എന്തുവന്നാലും ഈ ഗോള്‍ പോസ്റ്റില്‍ താന്‍ കോട്ട പോലെയുണ്ടാകും. ഏത് പന്തുവന്നാലും തടുത്തിടും എന്നായിരുന്നു കാപ്പന്‍ പ്രതികരിച്ചത്.
മുന്‍പ്, എലത്തൂര്‍ സീറ്റില്‍ മാണി സി. കാപ്പന്‍ മത്സരിച്ചേക്കുമെന്നും അല്ലെങ്കില്‍ രാജ്യസഭ എം.പി. സ്ഥാനം സ്വീകരിച്ച് പാലായില്‍നിന്ന് മാറിയേക്കും തുടങ്ങിയ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം കാപ്പന്‍ തള്ളിയിട്ടുണ്ട്. എന്തുതന്നെ സംഭവിച്ചാലും പാലായില്‍ താന്‍ തന്നെ മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കാപ്പന്‍.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയം ജില്ലയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് തന്നെ വിഷയത്തില്‍ ഒരു തീരുമാനം എടുക്കണമെന്ന് യു.ഡി.എഫ്. നേതൃത്വം മാണി സി കാപ്പനെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വറുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും കാപ്പന്‍ അറയിച്ചിട്ടുണ്ട്.
ശരത് പവാര്‍ എന്തു പറഞ്ഞാലും അത് അനുസരിക്കുമെന്ന് കഴിഞ്ഞ ദിവസം കാപ്പന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ നിലപാടില്‍ കാപ്പന്‍ അയവ് വരുത്തിയോ എന്നൊരു സംശയം ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ തന്റെ നിലപാടില്‍ നിന്ന് ഒട്ടും പിന്നോട്ടില്ലെന്ന് ആദ്ദേഹം കടുപ്പിച്ച് തന്നെയാണ് പ്രതികരിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha

























