ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയെന്ന് പറയുന്നവര്‍ അത് പരസ്യമാക്കണമെന്ന് സുരേന്ദ്രന്‍! ശബരിമല പ്രക്ഷോഭ കാലത്ത് വിശ്വാസികള്‍ക്കെതിരേ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണം...ബിജെപി അധികാരത്തില്‍ വന്നാല്‍ ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിട്ട് വിശ്വാസികളെ ഏല്‍പ്പിക്കും; തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

ശബരിമല പ്രക്ഷോഭ കാലത്ത് വിശ്വാസികള്‍ക്കെതിരേ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ ഇരുമുന്നണികളും പരമ്ബരാഗത നിലപാടില്‍ മാറ്റം വരുത്തുകയാണ്. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയെന്ന് പറയുന്നവര്‍ അത് പരസ്യമാക്കണമെന്നും സുരേന്ദ്രന്‍ വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ എല്ലാ ദേവസ്വം ബോര്‍ഡുകളും ആദ്യം തന്നെ പിരിച്ചുവിടുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണമേല്‍പ്പിക്കും. കേരളത്തിലെ ക്ഷേത്രങ്ങള്‍ തകരുന്നതിന്റെ പ്രധാനകാരണം സര്‍ക്കാരിന്റെ അധീനതയില്‍ കൊണ്ടുവരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന നീക്കങ്ങളാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.
ദേവസ്വം ബോര്‍ഡുകളെ രാഷ്ട്രീയ മുക്തമാക്കാന്‍ തയ്യാറാണോ എന്ന് കെ സുരേന്ദ്രന്‍ വെല്ലുവിളിച്ചു.ക്ഷേത്രങ്ങള്‍ കൈയടക്കി വച്ചിരിക്കുന്ന സര്‍ക്കാര്‍ നയം ഹിന്ദുസമൂഹത്തിന് വെല്ലുവിളിയാണ്. ദേവസ്വം വരുമാനം കൊള്ളയടിച്ച് രാഷ്ട്രീയക്കാരെ തിരുകിക്കയറ്റി രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനെതിരെ ഹിന്ദു സമൂഹം ശക്തമായ പ്രതിഷേധത്തിലാണ്. ബിജെപി അധികാരത്തില്‍ വന്നാല്‍ എല്ലാ ദേവസ്വം ബോര്‍ഡുകളും പിരിച്ചുവിട്ട് രാഷ്ട്രീയ മുക്തമാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമല പ്രക്ഷോഭ കാലത്ത് യുഡിഎഫ് നേതാക്കള്‍ മാളത്തിലൊളിച്ചു. കോണ്‍ഗ്രസിന്റെ ഒരു നേതാവും സമരത്തില്‍ ജനങ്ങളോടൊപ്പം ഇല്ലായിരുന്നു. കോണ്‍ഗ്രസിന്റെ ഒരു ബൂത്ത് നേതാവിന് പോലും ശബരിമല സമരത്തിന്റെ പേരില്‍ കേസില്ല. പത്തനംതിട്ടയ്ക്കപ്പുറത്തേക്ക് കോണ്‍ഗ്രസിനെ എവിടേയും കണ്ടില്ല. ഞങ്ങളാണ് സര്‍ക്കാരിനെ മുട്ടുകുത്തിച്ചത്.
ശബരിമല കാലത്ത് വിശ്വാസികള്‍ക്കെതിരേ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറുണ്ടോയെന്ന് പറയണം. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയെന്ന് പറയുന്നവര്‍ അത് പരസ്യമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഉത്തര്‍പ്രദേശ് മാതൃകയില്‍ ലൗ ജിഹാദ് തടയാനുള്ള നിയമംകൊണ്ടുവരും. യുഡിഎഫും എല്‍ഡിഎഫും അതിന് തയ്യാറുണ്ടോയെന്ന് പറയണം. വിശ്വാസികളുടെ കാര്യത്തില്‍ പ്രസ്താവനകള്‍ കൊണ്ട് കാര്യമില്ല. നടപടികളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ കേരള യാത്ര നടത്തും. ഫെബ്രുവരിയിൽ തന്നെ യാത്ര നടത്താനാണ് ആലോചിക്കുന്നതെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
സർക്കാരിന്റെ അഴിമതിയും സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണു യാത്ര സംഘടിപ്പിക്കുന്നത്. സമുദായ നേതാക്കളുമായും പ്രമുഖരുമായും യാത്രയ്ക്കിടെ നേതാക്കൾ കൂടിക്കാഴ്ച നടത്തും. പ്രാദേശിക തലത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് പാർട്ടിയെ തിരഞ്ഞെടുപ്പിനു സജ്ജമാക്കുകയും ലക്ഷ്യമിടുന്നു. ജില്ലാ നേതൃത്വങ്ങൾ ഇന്നും നാളെയും യാത്ര സംബന്ധിച്ച ചർച്ച നടത്തും. യാത്ര കടന്നുപോകേണ്ട സ്ഥലങ്ങളും തയാറെടുപ്പുകളും യോഗത്തിൽ ചർച്ചയാകും. ഏറ്റുമാനൂരിൽ ചേർന്ന സംസ്ഥാന നേതാക്കളുടെ യോഗത്തിലും ഇതുൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി രണ്ടാം സ്ഥാനത്തെത്തിയ സ്ഥലങ്ങളിലും വോട്ട് വിഹിതം വർധിച്ചയിടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും. സംസ്ഥാന നേതാക്കൾ മണ്ഡലങ്ങളിൽ തങ്ങി പ്രചാരണങ്ങൾക്കു നേതൃത്വം നൽകും. തിരഞ്ഞെടുപ്പിനു മുൻപ് പുതിയ ഘടകകക്ഷികൾ വരാനുള്ള സാധ്യതയും നേതൃത്വം തള്ളിക്കളയുന്നില്ല.
പ്രധാന നേതാക്കള്‍ക്കൊപ്പം സമൂഹത്തിലെ പ്രമുഖരെയും മത്സരരംഗത്തിറക്കാനാണ് പാർട്ടി ആലോചിക്കുന്നത്. ബിജെപി പ്രസിഡൻറ് കെ.സുരേന്ദ്രൻ മത്സരരംഗത്തുണ്ടാകാനാണ് സാധ്യത. അന്തിമ തീരുമാനം കേന്ദ്രത്തിന്റേതാണ്. ഒ.രാജഗോപാൽ ഇത്തവണ മത്സരരംഗത്തുണ്ടാകാനിടയില്ല. അങ്ങനെയെങ്കിൽ ആ സീറ്റിൽ കെ.സുരേന്ദ്രനോ കുമ്മനം രാജശേഖരനോ മത്സരിച്ചേക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാലിലൂടെ ആദ്യമായി നേമത്ത് അക്കൗണ്ട് തുറന്നതിനൊപ്പം തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂർക്കാവ്, പാലക്കാട്, മലമ്പുഴ, ചാത്തന്നൂർ, കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. മഞ്ചേശ്വരത്ത് 89 വോട്ടിനാണ് കെ.സുരേന്ദ്രൻ പരാജയപ്പെട്ടത്.
മഞ്ചേശ്വരത്തും കാസർകോടും പാലക്കാടും വട്ടിയൂർക്കാവിലും സിപിഎം സ്ഥാനാർഥികള്‍ മൂന്നാം സ്ഥാനത്തായി. 2016 തിരഞ്ഞെടുപ്പിനെ വെല്ലുന്ന നേട്ടമുണ്ടാകണമെന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടു വച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























