Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍... എല്ലാം തണുത്തുവെന്ന് കരുതുമ്പോള്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; സ്പീക്കറില്‍ നിന്നു മൊഴിയെടുക്കാനുള്ള കസ്റ്റംസ് നീക്കം വൈകുന്നതിനിടെ ഇഡി നിലപാട് കുടപ്പിക്കുന്നു; സ്പീക്കറെ വിളിപ്പിക്കാന്‍ നീക്കം; രഹസ്യമൊഴി കിട്ടാന്‍ ഇ.ഡി. കോടതിയില്‍

11 FEBRUARY 2021 08:23 AM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ

തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രമുള്ളപ്പോള്‍ ഡോളര്‍ കടത്ത് കടുപ്പിക്കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ്. കസ്റ്റംസ് നീക്കം വൈകുന്നതിനാല്‍ ഡോളര്‍ കടത്തില്‍ സാധ്യത ആരായുകയാണ് ഇഡി.

ഡോളര്‍കടത്തില്‍ നടന്നതു കള്ളപ്പണം വെളുപ്പിക്കലെന്ന നിഗമനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളായ സ്വപ്‌ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ.ഡി. കോടതിയില്‍ അപേക്ഷ നല്‍കി.

 



പകര്‍പ്പു ലഭിച്ചശേഷം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവര്‍ക്കു സമന്‍സ് അയക്കുന്ന കാര്യം തീരുമാനിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. സ്പീക്കറില്‍നിന്നു മൊഴിയെടുക്കാനുള്ള കസ്റ്റംസ് നീക്കം വൈകുന്നതിനിടെയാണ് ഇ.ഡിയുടെ തീരുമാനം. യു.എ.ഇ. കോണ്‍സുലേറ്റിലെ മൂന്ന് ഉന്നതോദ്യോഗസ്ഥര്‍ വഴിയാണ് നയതന്ത്രചാനലിലൂടെ ഡോളര്‍ വിദേശത്ത് എത്തിച്ചത്.

ഇതു കൈപ്പറ്റിയെന്നു സംശയിക്കുന്ന പ്രവാസി വ്യവസായി പൊന്നാനി സ്വദേശി ലഫീര്‍ മുഹമ്മദിനെ ഇ.ഡി. പലവട്ടം ചോദ്യംചെയ്തുകഴിഞ്ഞു. മസ്‌കറ്റില്‍ കോളജ് നടത്തുന്ന ലഫീറിന്റെയും സഹോദരന്റെയും ബംഗളുരുവിലെ ഓഫീസിലും പൊന്നാനിയിലെ വീട്ടിലും നടത്തിയ റെയ്ഡില്‍ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ലഫീറിനെ ഇന്നലെയും ചോദ്യംചെയ്തു. കൊച്ചിയില്‍ തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

 



രാഷ്ട്രീയ നേതാക്കളടക്കമുള്ള ഉന്നതര്‍ കോളജില്‍ ബിനാമി പേരില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണു കരുതുന്നത്. ശ്രീരാമകൃഷ്ണന്‍, എം. ശിവശങ്കര്‍ എന്നിവരും മറ്റു ചില ഉന്നത ഉദ്യോഗസ്ഥരും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനു തിരുവനന്തപുരം വിമാനത്താവളം വഴി 1.90 ലക്ഷം യു.എസ്. ഡോളര്‍ ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ചു ദുബായിലേക്കു കടത്തിയെന്നു സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. ഇത് എന്തിനു വേണ്ടിയായിരുന്നെന്നും ആര്‍ക്കെല്ലാം പങ്കുണ്ടെന്നും സ്വപ്‌നയും സരിത്തും കോടതിയില്‍ രഹസ്യമൊഴിയും നല്‍കി. ലൈഫ് മിഷന്‍ ഇടപാടില്‍ കമ്മീഷനായി ലഭിച്ച നാലരക്കോടിയില്‍ 3.8 കോടി രൂപ ഡോളറാക്കി കടത്തിയെന്നു സ്വപ്‌ന നേരത്തെ മൊഴി നല്‍കിയിരുന്നു.

ഡോളറടങ്ങിയ ബാഗുമായി കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ടന്റ് ഖാലിദിനൊപ്പം താനും സരിത്തും ദുബായില്‍ പോയെന്നും അവിടെവച്ചാണു ഡോളര്‍ കൈമാറിയതെന്നുമായിരുന്നു വെളിപ്പെടുത്തല്‍.

 



അതേസമയം സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണവും വിദേശ കറന്‍സിയും നിരോധിത വസ്തുക്കളും ഉള്‍പ്പെടെയുള്ളവയുടെ കള്ളക്കടത്തു നിര്‍ബാധം തുടരുമ്പോള്‍ അന്വേഷണാനുമതി ഇല്ലാതെ കാഴ്ചക്കാരായി സിബിഐ മാറുകയാണ്. ഏറ്റവുമൊടുവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണവും പണവും മിന്നല്‍ പരിശോധനയിലൂടെ സിബിഐ പിടിച്ചെടുത്ത കേസും അട്ടിമറിക്കപ്പെട്ടു.

സ്വന്തം നിലയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ സിബിഐക്കുണ്ടായിരുന്ന അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതാണു പ്രതിസന്ധിക്കു കാരണം. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മിന്നല്‍ പരിശോധന നടത്തി സ്വര്‍ണം ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്ത സംഭവങ്ങളില്‍പോലും കേസ് റജിസ്റ്റര്‍ ചെയ്യാനാവാതെ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി നിസഹായരാകുന്നു.

 



ജനുവരി 11ന് രാത്രിയിലും 12ന് പുലര്‍ച്ചെയുമായി കരിപ്പൂര്‍ വിമാനത്താവളം വഴി ദുബായില്‍ നിന്നു കടത്തിക്കൊണ്ടു വന്നതുള്‍പ്പെടെ 1.17 കോടിയോളം രൂപയുടെ സ്വര്‍ണം, വിദേശ കറന്‍സി, സിഗരറ്റുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.

 

ഇതിനു കൂട്ടുനിന്നെന്ന പേരില്‍ കസ്റ്റംസ് സൂപ്രണ്ടുമാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ 9 ഉദ്യോഗസ്ഥരെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തു. ഈ കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടു സിബിഐ സംസ്ഥാന സര്‍ക്കാരിനു കത്തു നല്‍കി ഒരു മാസമായിട്ടും മറുപടിയില്ല. ഇതോടെ അന്വേഷണം മരവിപ്പിക്കുകയാണ്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (14 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (31 minutes ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (44 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (1 hour ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (10 hours ago)

Malayali Vartha Recommends