സുഗതനെ ജനങ്ങൾ തിരഞ്ഞെടുത്തതാണ്; അക്കാര്യം അംഗീകരിക്കണം; സത്യപ്രതിജ്ഞ ജയിലിൽ നടപ്പിലാക്കുന്നതിൽ തടസ്സമില്ലെന്ന് ഡിജിപി

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. കാപ്പാ കേസിൽ തടവിൽ കഴിയുകയാണ് സുഗതൻ. നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞക്ക് സൗകര്യമൊരുക്കാനും കോടതി നിർദേശം നൽകി. സുഗതനെ ജനങ്ങൾ തിരഞ്ഞെടുത്തതാണെന്നും അക്കാര്യം അംഗീകരിക്കണം എന്നുമാണ് കോടതി വ്യക്തമാക്കിയത്.
സത്യപ്രതിജ്ഞ ജയിലിൽ നടപ്പിലാക്കുന്നതിനോട് അനുബന്ധിച്ച് സർക്കാർ നിലപാട് കോടതി ആരാഞ്ഞിരുന്നു. ഡിജിപി തന്നെയാണ് നേരിട്ട് കോടതിയിൽ ഹാജരായത്. ഡിജിപി വാദിച്ചത് ഇത്തരത്തിൽ കരുതൽ തടങ്കലുള്ള ഒരു വ്യക്തിക്ക് ഭരണഘടനയുടെ ഇരുപത്തിരണ്ടാം അനുസരിച്ച് യാതൊരു അവകാശവുമില്ല എന്നാണ്. 2 കാര്യങ്ങൾ മാത്രം നോക്കിയാൽ മതി ഒന്ന് കരുതലിന്റെ കാരണം വ്യക്തമായി ബോധിപ്പിക്കണം.
24 മണിക്കൂറിനകം അത് കോടതിയിൽ ഹാജരാക്കണം. ഇതിനപ്പുറത്തേക്ക് കരുതൽ തടങ്ങളിൽ എടുക്കുന്ന അല്ലെങ്കിൽ രാജ്യവിരുദ്ധ കേസുകളിൽ അറസ്റ്റിലാകുന്നവർക്ക് ഉത്തരം അവകാശങ്ങൾ ഇല്ല എന്നാണ് ഡിജിപി കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ കോടതി ചോദിച്ചത് ഇയാൾ സത്യപ്രതിജ്ഞ ചെയ്യുന്നതിനോട് വിയോജിപ്പ് ഉണ്ടോ എന്നായിരുന്നു. എന്നാൽ ജയിലിനകത്ത് സത്യപ്രതിജ്ഞ ചെയ്യുന്നതിനോട് വിയോജിപ്പില്ല എന്നായിരുന്നു മറുപടി. പിന്നാലെയാണ് കോടതി ജയിലിനുള്ളിൽ സത്യപ്രതിജ്ഞയ്ക്ക് സൗകര്യമൊരുക്കാൻ ആകുമോ എന്ന് പരിശോധിച്ചത് . മാത്രമല്ല കോടതി വ്യക്തമാക്കുന്ന മറ്റൊരു കാര്യം ഇത് ഒരു അസാധാരണ സാഹചര്യമാണ് എന്നാണ്.
https://www.facebook.com/Malayalivartha























