സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ

കൂട്ടആത്മഹത്യാ ശ്രമം.... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു. അരുവായി എം.ഡി കോളജിന് സമീപം കുടുംബത്തിലെ നാലുപേരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിൽ അച്ഛനും മകളും മരിച്ചു. രണ്ടു പേർ ആശുപത്രിയിൽ. വീട്ടമ്മ ഗുരുതരാവസ്ഥയിൽ.
അരുവായി മടിക്കനായ്ക്കൽ ജോസഫിന്റെ മകൻ സിബി (51), മകൾ അലീന (20) എന്നിവരാണ് മരിച്ചത്. സിബിയുടെ ഭാര്യ ബീന (42), മകൻ ആദിത്യൻ (18) എന്നിവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ബീന തീവ്രപരിചരണ വിഭാഗത്തിലാണ്.
ഖത്തറിൽ ഡിസൈനറായി ജോലി ചെയ്യുന്ന സിബി ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. സിബിയുടെ വിദേശത്തെ ജോലി നഷ്ടപ്പെട്ടെന്നും ഇത് സംബന്ധിച്ച മനോവിഷമവും സാമ്പത്തികബാധ്യതയുമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നുമാണ് പ്രാഥമികമായി പറയപ്പെടുന്നത്. ‘ജീവിതം മടുത്തു ഞങ്ങൾ പോകുന്നു’ എന്ന കുറിപ്പും ഇവർ എഴുതിവെച്ചിട്ടുണ്ട്.
അതേസമയം സിബിയുടെയും മകളുടെയും മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























