നെന്മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി കൊന്നത്ത് ജോര്‍ജാണ് വിധി പ്രസ്താവിച്ചിരിക്കുന്നു. ശിക്ഷാവിധി പിന്നീട് പറയും നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍കോളനിയില്‍ സുധാകരന്‍ , അമ്മ ലക്ഷ്മി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. 2025 ജനുവരി 27 -നായിരുന്നു അതിദാരുണമായ സംഭവം. അയല്‍വാസിയായിരുന്ന സജിതയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.
ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.സുധാകരന്റെ ഭാര്യ സജിതയെ 2019-ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ചെന്താമരയ്ക്ക് കോടതി നേരത്തേ ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു.രണ്ടാമത്തെ കൊലപാതകത്തിനുശേഷം കൊടുംക്രൂരനായ ചെന്താമര എന്ന കൊലയാളി ഒളിവിലിരിക്കെ പിടിയിലായി നെന്‍മാറെ പിടികൂടി പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ പറഞ്ഞതിങ്ങനെ. വിശക്കുന്നുണ്ട്, രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട്.
കോഴിയിറച്ചി കൂട്ടി ചോറു വേണമെന്നായിരുന്നു അയാളുടെ ആവശ്യം.ചെന്തമരയ്ക്ക് പോലീസ് സാധിച്ചുകൊടുക്കുകയും ചെയ്തു.ജനുവരി 28ന് രാത്രി 11ഓടെ പോത്തുണ്ടി മാട്ടായി വനമേഖലയില്‍നിന്നാണ് ചെന്താമരയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയില്‍ ഫെബ്രുവരി അഞ്ചിന് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് ഫെബ്രുവരി 18ന് ചെന്താമരയുടെ മുന്‍ കൊലക്കേസിലെ ജാമ്യം കോടതി റദ്ദാക്കി.ആദ്യ കൊലക്കേസില്‍ കുറ്റപത്രം വൈകിച്ചതില്‍ പോലീസിനു ഗുരുതരമായ വീഴ്ചയുണ്ടായതാണ് വീണ്ടും കൊലയ്ക്ക് വഴിയൊരുക്കിയത്. ചെന്താമര പുറത്തിറങ്ങിയാല്‍ തങ്ങള്‍ കൊല്ലപ്പെടുമെന്ന് പിന്നീട് കൊല്ലപ്പെട്ട പോലീസില്‍
പരാതിപ്പെട്ടപ്പോഴും പോലീസ് അത് മുഖവിലയ്ക്കെടുത്തില്ല. രണ്ടാമത്തെ ഇരട്ടക്കൊലപാതകം വലിയ ജനരോഷത്തിന് കാരണമായിരുന്നു.സജിത വധക്കേസ് വിചാരണവേളയില്‍ ചെന്താമരയ്ക്ക് മാനസിക രോഗമുണ്ടായാരുന്നു അയാളുടെ അഭിഭാഷകന്റെ വാദം. എന്നാല്‍ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും ഇയാള്‍ കുറ്റവാസനയുള്ള ആളാണെന്നും കോടതി കണ്ടെത്തിയിരുന്നു. ചെന്താമരയുടെ മാനസികനില ശരിയല്ലെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം തള്ളിയായിരുന്നു കോടതിയുടെ നിരീക്ഷണം. ചെന്താമരയുടെ മാനസിക, ശാരീരിക നിലകളെപ്പറ്റി ജില്ലാ ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടാണ് കേസില്‍ നിര്‍ണായകമായത്.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് കോടതിചെന്താമര മാനസിക സ്ഥിരതയുള്ളയാളാണെന്നും ശാരീരികമായി ആരോഗ്യവാനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇയാള്‍ കടുത്ത അന്ധവിശ്വാസിയുമാണ്. ജയിലില്‍ ചെന്താമര സഹതടവുകാരുമായി സഹകരണമോ ഇടപെടലോ ഇല്ലാതെയാണ് കഴിഞ്ഞത്. കുറ്റവാസനയുള്ള ചെന്താമര ഇനിയും കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള സാധ്യത ഏറെയാണെന്നും അയാളെ ഭയന്ന് പലരും ബോയന്‍ കോളനിയില്‍നിന്നു താമസം മാറിപ്പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നിലയില്‍ ഇരട്ടക്കൊലക്കേസില്‍ ചെന്തമാരയ്ക്ക് വധശിക്ഷ നല്‍കാനാണ് സാഹചര്യത്തെളിവുകളും സാധ്യതയും.
ഇരുവരെയും കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ ചെന്താമരയെ
കാടും മലയും പുഴയും താണ്ടിയുള്ള പരിശോധനകള്‍ക്കുമൊടുവിലാണ് പിടികൂടിയത്. രണ്ടുപേരെ കൂടി കൊലപ്പെടുത്താനുള്ള ഒരുക്കത്തിലായിരുന്നു പ്രതി.കേസില്‍ പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്ന ജില്ലാ പൊലീസ് മേധാവി അജിത്കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു നെന്മാറ സ്റ്റേഷന്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തിരുന്നു.ചെന്താമര നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നും പ്രതിയില്‍ നിന്നു ഭീഷണിയുണ്ടെന്ന വീട്ടുകാരുടെ പരാതി ഗൗരവത്തിലെടുത്തില്ലെന്നും എഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു.
അറസ്റ്റിലായപ്പോള്‍ ഒരു പതര്‍ച്ചയുമില്ലാതെയാണ് പ്രതി മൊഴി നല്‍കിയത്. ഇരട്ടക്കൊലക്കേസില്‍മാര്‍ച്ച് മൂന്നിന് കേസിലെ പ്രധാന സാക്ഷികളുടെ രഹസ്യമൊഴി ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി. മാര്‍ച്ച് 25ന് പൊലീസ് 480 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. 132 സാക്ഷികള്‍, മുപ്പതിലധികം രേഖകള്‍, ഫൊറന്‍സിക് പരിശോധനാഫലം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ എന്നിവയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. ഫെബ്രുവരി 23 മുതല്‍ മെയ് ആറുവരെയായിരുന്നു വിചാരണ. കേസില്‍ വിസ്തരിച്ച സാക്ഷികളില്‍ നാലുപേര്‍ കൂറുമാറിയിരുന്നു.
https://www.facebook.com/Malayalivartha























