സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്

കേരളത്തിൽ സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു. പവന് 1,104രൂപ കുറഞ്ഞ് 1,04, 800ലെത്തി. 13,100രൂപയാണ് ഒരു ഗ്രാമിന് ഇന്ന് രാവിലെയുള്ള വില. കഴിഞ്ഞ ദിവസം പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായിലെത്തിയിരുന്നു.
ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയുമായിരുന്നു വില. ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയര്‍ന്നിട്ടുണ്ടായിരുന്നു. ഇതിനുശേഷമാണ് ചെറിയ തോതിലുള്ള ഇടിവുണ്ടായത്.
"https://www.facebook.com/Malayalivartha


























