തൃശ്ശൂരില്‍ നിയമസഭാ മണ്ഡലത്തില്‍ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാനൊരുങ്ങി യു.ഡി.എഫ്... ഔദ്യോഗികമായി യു.ഡി.എഫ്. സ്ഥാനാര്‍ഥി പട്ടിക ഉടൻ...

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ ഇന്ന് കൊച്ചിയില്‍ നടക്കാനിരിക്കെ, പത്മജ വേണുഗോപാലിനെ തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ സാധ്യതയെന്ന് സൂചന.
സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച അന്തിമതീരുമാനം ആയതായാണ് വിവരം. മണ്ഡലത്തില്‍ ജയസാധ്യതയുള്ളവരുടെ പേരുകളില്‍ ആദ്യ പരിഗണന പത്മജ വേണുഗോപാലിന് ലഭിച്ചെന്നും തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റ് എം.പി. വിന്‍സെന്റ് പറഞ്ഞു.
കഴിഞ്ഞ തവണയും പത്മജ വേണുഗോപാല്‍ ആയിരുന്നു മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ചത്. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ തൃശ്ശൂരില്‍ കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയ എല്‍.ഡി.എഫിന് 6,987 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നത്. വി.എസ്. സുനില്‍കുമാര്‍ ആയിരുന്നു അന്ന് എല്‍.ഡി.എഫിനായി പോരാട്ടിത്തിനുണ്ടായിരുന്നത്.
ഇത്തവണ നേരത്തെ മണ്ഡലത്തില്‍ നേരത്തെ സജീവമാകാൻ തീരുമാനിച്ചിരിക്കുകയാണ് പത്മജ. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് എല്‍.ഡി.എഫിനെക്കാള്‍ മണ്ഡലത്തില്‍ ലീഡ് നേടാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് മുന്നണി ഇപ്പോഴുള്ളത്.a
https://www.facebook.com/Malayalivartha
























