സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്. നായര്‍ക്കും അറസ്റ്റ് വാറണ്ട്

കോഴിക്കോട് സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിത എസ്. നായര്‍ക്കും ആണ് അറസ്റ്റ് വാറണ്ട് നല്‍കിയിരിക്കുന്നത്. രണ്ടുപേരുടേയും ജാമ്യം കോടതി നിഷേധിച്ചു. ഇവരെ ഈ മാസം 25ന് കോടതിയില്‍ ഹാജരാക്കണം എന്നാണ് നിർദ്ദേശം. കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ച കേസിന്റെ വിധിയാണ് ഇന്ന് പറഞ്ഞത്.
കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ കഴിഞ്ഞയാഴ്ച വിധി പ്രസ്താവന ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തന്നെ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിൽ ഒന്നാണിത്. 2012ല്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
https://www.facebook.com/Malayalivartha























