അഭയ കേസിൽ ശിക്ഷ സ്റ്റേ ചെയ്യാൻ ആവശ്യപ്പെട്ട് ഫാദർ തോമസ് എം. കോട്ടൂരും സിസ്റ്റർ സെഫിയും ഹൈക്കോടതിയെ സമീപിച്ചു

സിസ്റ്റർ അഭയ കേസിൽ ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് എം. കോട്ടൂരും സിസ്റ്റർ സെഫിയും ശിക്ഷ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതി ഉത്തരവിന് എതിരായ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ നിൽക്കുന്നതിനാൽ ശിക്ഷ സ്റ്റേ ചെയ്യണം എന്നാണ് അവരുടെ ആവശ്യം.
നീണ്ട ഇരുപത്തിയെട്ട് വർഷം നീണ്ട നിയമ നടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്. എന്നാൽ, കേസിന്‍റെ വിചാരണയടക്കമുള്ള നടപടികൾ നീതിപൂർവം അല്ലായിരുന്നില്ലെന്നാണ് ഹർജിയിൽ പ്രതികൾ പ്രധാനമായും ആരോപിക്കുന്നത്. ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഫാദർ തോമസ് കോട്ടൂർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് നോട്ടിസ് കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























