മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും സേവനങ്ങള്‍ അവസാനിപ്പിക്കുന്നു; തീരുമാനം സര്‍ക്കാർ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിൽ

മുഖ്യമന്ത്രിയുടെ ഉപദേഷ്ട്ടാക്കളിൽ പ്രധാനികൾ രണ്ടുപേർ സേവനങ്ങൾ അവസാനിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവരാണ് സേവനങ്ങൾ അവസാനിപ്പിക്കുന്നത്. ഫെബ്രുവരി മാസത്തിന് ശേഷം ഇവരുടെ സേവനങ്ങള്‍ ഉണ്ടാകില്ല.
സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുഭരണവകുപ്പ് സെക്രട്ടറി പുറത്തിറക്കി. മാധ്യമ ഉപദേഷ്ടാവായിരുന്ന ജോണ്‍ ബ്രിട്ടാസിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലായിരുന്നു നിയമിച്ചിരുന്നത്. മുന്‍ ഡിജിപിയായിരുന്ന രമണ്‍ ശ്രീവാസ്തവയ്ക്ക് പോലീസ് ഉപദേഷ്ടാവായി സേവനം ചെയ്യുന്നതിന് ചീഫ് സെക്രട്ടറി റാങ്കിലായിരുന്നു നിയമനം.
https://www.facebook.com/Malayalivartha























