ഗൾഫിൽ ജോലിയുള്ള അച്ഛൻ മകൾക്ക് പതിവായി അയച്ചുകൊടുത്തിരുന്നത് അശ്ലീല വീഡിയോകളും ചിത്രങ്ങളും.. മൂന്നു വിവാഹങ്ങളിലായി അഞ്ചു മക്കളുള്ള ഇയാൾ നാട്ടിലെത്തിയപ്പോൾ ചെയ്തത് ...

സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളുടെ മൊബൈലിലേക്ക് പിതാവ് പതിവായി അയച്ചുകൊണ്ടിരുന്നത് അശ്ലീല വീഡിയോകളും ചിത്രങ്ങളും .കിളിമാനൂരില്‍ നിന്ന് ആണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത് .
കഴിഞ്ഞ 30 വര്‍ഷമായി ഇയാള്‍ക്ക് വിദേശത്താണ് ജോലി. ഗള്‍ഫില്‍ ആയിരുന്ന സമയത്തും കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീലവീഡിയോകളും മെസേജുകളും അയയ്ക്കുക പതിവായിരുന്നു.
നാട്ടില്‍ വന്ന ശേഷവും ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ സഹികെട്ട് പെണ്‍കുട്ടി എല്ലാവിവരങ്ങളും അമ്മയോടു തുറന്നു പറയുകയായിരുന്നു.
മുൻപും അച്ഛനിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന് മകൾ പറഞ്ഞതോടെ 'അമ്മ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം . അറിയിച്ചു. ഇവർ നൽകിയ വിവരത്തെത്തുടര്‍ന്ന് കിളിമാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാളെ അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയും അച്ഛനെതിരെ അതിശക്തമായ നിലപാടാണ് എടുത്തത്.പെണ്‍കുട്ടിയെ ശാരീരികമായി ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
പിടിയിലായ മധ്യവയ്‌സകന്‍ മൂന്നു തവണയാണ് വിവാഹിതനായത്. മൂന്ന് ഭാര്യമാരിലുമായി അഞ്ച് കുട്ടികളും ഉള്ളതായി പൊലീസ് പറഞ്ഞു. ഇയാളുടെ സ്വഭാവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസ് ഒരുങ്ങുന്നത്.
മറ്റു മക്കളോടും അച്ഛന്റെ സ്വഭാവത്തില്‍ കാരണങ്ങള്‍ തിരക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha























