മെഡിക്കല്‍ കോളേജുകളെ അട്ടിമറിച്ചു; യു.ഡി.എഫ്. സര്‍ക്കാര്‍ ആരംഭിച്ച അഞ്ച് മെഡിക്കല്‍ കോളേജുകള്‍ അട്ടിമറിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് യു.ഡി.എഫ്. സര്‍ക്കാര്‍ ആരംഭിച്ച അഞ്ച് മെഡിക്കല്‍ കോളേജുകള്‍ അട്ടിമറിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തത്. ഒരെണ്ണം അഞ്ചു വര്‍ഷം വൈകിപ്പിച്ചു. അങ്ങനെ ആകെ 6 മെഡിക്കല്‍ കോളേജുകളെ തകിടം മിറച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ്, വയനാട് മെഡിക്കല്‍ കോളേജ്, ഇടുക്കി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജ്, ഹരിപ്പാട് മെഡിക്കല്‍ കോളേജ്, എന്നിവരെയാണ് ഈ സര്‍ക്കാര്‍ അട്ടിമറിച്ചത്. കോന്നി മെഡിക്കല്‍ കോളേജ് അഞ്ചുവര്‍ഷം വൈകിപ്പിക്കുകയും ചെയ്തു.
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ്, അട്ടിമറിച്ചതിന്റെ ദുരിതം അവിടുത്തെ ജനങ്ങള്‍ വല്ലാതെ അനുഭവിച്ചു. കോവിഡ് കാലത്ത് രോഗികളെ മംഗലാപുരത്തേക്ക് കൊണ്ടുപോകാനായില്ല. ഒടുവില്‍ കണ്ണൂരിലേയ്ക്ക് കൊണ്ടുപോകേണ്ടിവന്നു. സര്‍ക്കാരിന്റെ വീഴ്ച കാരണം നിരവധി മരണങ്ങളുണ്ടായി.
ഇടുക്കിയില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുകയും രണ്ട് ബാച്ച് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുകയും ചെയ്തതാണ്. അതും അട്ടിമറിച്ചു. വയനാട്ടില്‍ മെഡിക്കല്‍ കോളേജിന് സ്ഥലം യു.ഡി.എഫ സര്‍ക്കാര്‍ കണ്ടെത്തിയതായിരുന്നു. 5 വര്‍ഷം ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇപ്പോള്‍ ജനത്തെ കബളിപ്പിക്കാന്‍ താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുമെന്ന് പറയുന്നു.
ഹരിപ്പാട് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ അട്ടിമറിച്ചത് വലിയ ക്രൂരതയാണ്. സര്‍ക്കാരിന് കാല്‍ കാശ് ചിലവില്ലാതെ സിയാല്‍ മോഡലിലാണ് ഇവിടെ മെഡിക്കല്‍ കോളേജ് ആസൂത്രണം ചെയ്തത്. 25 ഏക്കര്‍ സ്ഥലം ഏറ്റടുത്തു. കമ്പനി രൂപീകരിച്ചു. കെട്ടിടത്തിന് ടെണ്ടറും ക്ഷണിച്ചു. അപ്പോഴാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാവധി അവസാനിച്ചത്. തുടര്‍ന്ന് ഈ സര്‍ക്കാര്‍ അതെല്ലാം അട്ടിമറിച്ചു. ഹരിപ്പാട് മെഡിക്കല്‍ കോളജ് ഇല്ലാതാക്കണമെന്നത് ഈ സര്‍ക്കാരിന്റെ ആഗ്രഹമായിരുന്നു. എന്തെങ്കിലും പരാതി ഇതിനെക്കുറിച്ചുണ്ടായിരുന്നെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കേസെങ്കിലും രജിസ്റ്റര്‍ ചെയ്യണമായിരുന്നു. അതിന് സര്‍ക്കാരിന് കഴിഞ്ഞില്ല
ഈ മെഡിക്കല്‍ കോളജുകളുണ്ടായിരുന്നെങ്കില്‍ കോവിഡിനെ ശക്തമായി പ്രതിരോധിക്കാമായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ഉള്ളത്കേരളത്തിലാണ്. മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ അഭാവം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചു.
https://www.facebook.com/Malayalivartha
























