സെക്രട്ടേറിയേറ്റുനു മുന്നിൽ യുവമോർച്ച യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തി

പി.എസ്.സി ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി വയ്ക്കാത്തിലും കഴിഞ്ഞ നാലുമാസ കാലയളവിൽ ഏകദേശം ആയിരത്തോളം താൽകാലിക ജീവനക്കാരെ നിയമിച്ചതിലും പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തി. സെക്രട്ടേറിയേറ്റിന്റെ നോർത്ത് ഗേറ്റിനു മുന്നിൽ നടന്ന പ്രതിഷേധം പോലീസുമായിട്ടുള്ള ഏറ്റുട്ടലിൽ കലാശിച്ചു. തുടക്കത്തിൽ റോഡ് ഉപരോധിച്ച യുവമോർച്ചാ പ്രവർത്തകർ പൊലീസ് ഇടപെടലിനെ തുടർന്ന് റോഡിൽ നിന്ന് മാറിയ ശേഷം പൊലീസ് സെക്രട്ടേറിയേറ്റുനു മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ തകർക്കാൻ ശ്രമിച്ചു. ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷവും പ്രതിഷേധക്കാർ പിരിഞ്ഞ് പോകുന്നില്ലെന്ന് മനസ്സിലാക്കിയ പൊലീസ് ആറോളം പ്രാവശ്യമാണ് യുവമോർച്ച പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചത്. പൊലീസിന്റെ ജലപീരങ്കി പ്രയോഗിച്ചതിൽ നിരവധി പ്രവർത്തകർക്കാണ് പരിക്കേറ്റത്. എന്നിട്ടും പിൻവാങ്ങാത്തതിനെ തുടർന്ന് പൊലീസ് പ്രവർത്തകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു.
യുവമോർച്ച പ്രവർത്തകരെ തടയാൻ ശ്രമിച്ച പൊലീസ് പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ സജിത്തിന് പ്രതിഷേധത്തിൽ സാരമായി പരിക്കേറ്റു. കൂടാതെ യുവമോർച്ചയുടെ മറ്റ് രണ്ട് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ പൊലീസ് ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വരും ദിവസങ്ങളിൽ വളരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് വരുമെന്ന് പറഞ്ഞു. ഏകദേശം ഒന്നര മണിക്കൂറോളമാണ് യുവമോർച്ചാ പ്രവർത്തകർ പ്രതിഷേധിച്ചത്. മറുഭാഗത്ത് ശക്തമായ പ്രതിഷേധത്തിനായി യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ അണിനിരന്നിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബൈക്ക് റാലിയും റോഡ് ഉപരോധവുമായി സെക്രട്ടേറിയേറ്റ് കവാടത്തിൽ പ്രതിഷേധം തുടരുകയാണ്. നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം തന്നെ സെക്രട്ടറിയേറ്റിന് മുന്നിൽ എത്തിച്ചേർന്നിട്ടുണ്ട്.
ഇതിനിടയിൽ പിഎസ്‌സി ഓഫീസിന് മുന്നിലും പ്രതിഷേധവുമായി കെഎസ്‌യു പ്രവർത്തകർ എത്തി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. തലസ്ഥാനത്ത് പി.എസ്.സി ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു കെ.എസ്.യു പ്രവർത്തകർ പി.എസ്.സി ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ഇരച്ചെത്തിയത്. പ്രവർത്തകർ ഓഫീസിന് മുന്നിൽ പ്രതീകാത്മകമായി റീത്ത് വെച്ച് പ്രതിഷേധിച്ചു. പിന്നീട് ഓഫീസിലേക്ക് തളളിക്കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷ സാധ്യതയുണ്ടായത്. ചില പ്രവർത്തകർ മതിലിനു മുകളിൽ ചാടിക്കയറി കരിങ്കൊടി കാട്ടി. തുടർന്ന് പോലീസ് ബലംപ്രയോഗിച്ചാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
https://www.facebook.com/Malayalivartha
























