തലയിൽ മിൽമയുടെ ചിഹ്നവുമായി ജനനം; പേരും 'മിൽമ', ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ

വയനാട് ജില്ലയിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്റെ പശുക്കുട്ടിയാണ് തലയില്‍ മില്‍മയുടെ ചിഹ്നവുമായി ജനിച്ചത്. പശുവിന് എന്ത് പേരിടണമെന്ന് ചിന്തിക്കാൻ ജോസഫിന് അധിക സമയം വേണ്ടി വന്നിരുന്നില്ല. 'മില്‍മ'യുടെ ചിഹ്നം നെറ്റിയില്‍ ഉള്ളതുകൊണ്ട് പേരും മില്‍മ എന്നു തന്നെ മതിയെന്ന് ഉടമസ്ഥന്‍ അങ്ങ് തീരുമാനിച്ചു.
പശുക്കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പശുവിനെ നേരിട്ട് കണ്ടവരും സോഷ്യൽ മീഡിയയിൽ കണ്ടവരും വലിയ കൗതുക കരമായാണ് കാണുന്നത്. ജനിച്ച രണ്ടാം ദിവസമാണ് പശുവിന്റെ തലയിലെ ചിഹ്നം ഉടമസ്ഥൻ കാണുന്നത്. മലബാര്‍ മില്‍മയുടെ ഫെയ്സ്ബുക്ക് പേജില്‍ പശുവിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. 'മില്‍മ എന്നില്‍ എന്നുമുണ്ട്' എന്ന ക്യാപ്ഷനോടെയാണ് മലബാര്‍ മില്‍മ തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഈ ചിത്രം പങ്കുവെച്ചത്.
https://www.facebook.com/Malayalivartha
























