നടന്‍ രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്... കോണ്‍ഗ്രസിന്റെ ഭാഗമായി പ്രചാരണ രംഗത്ത് പ്രവര്‍ത്തിക്കുമെന്ന് രമേഷ് പിഷാരടി

നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യയാത്ര ഹരിപ്പാട് എത്തുമ്‌ബോള്‍ രമേഷ് പിഷാരടിസ്വീകരണ യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസിന്റെ ഭാഗമായി പ്രചാരണ രംഗത്ത് പ്രവര്‍ത്തിക്കുമെന്ന് രമേഷ് പിഷാരടി പ്രഖ്യാപിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും അദേഹം ടെലിഫോണ്‍ മുഖേന ചര്‍ച്ച നടത്തിയിരുന്നു. ഷാഫി പറമ്ബില്‍, പിസി വിഷ്ണുനാഥ്, വിഡി സതീശന്‍, കെഎസ് ശബരീനാഥന്‍ തുടങ്ങിയ കോണ്‍ഗ്രസിലെ യുവ നേതാക്കളുമായി പിഷാരടി ചര്‍ച്ചനടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദേഹം കോണ്‍ഗ്രസില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha
























