ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയിൽ രമേഷ് പിഷാരടിപങ്കെടുക്കും; മത്സര രംഗത്തേക്കില്ലെന്ന് സൂചന

ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര ഇന്ന് വൈകിട്ട് ഹരിപ്പാട് എത്തുമ്പോള്‍ രമേഷ് പിഷാരടി സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഇവിടെ വെച്ച് ഇദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് ഔദ്യോഗികമായി സ്വീകരിക്കും.ഷാഫി പറമ്പില്‍ എം.എല്‍.എ. കെ.സി.വിഷ്ണുനാഥ്, വി.ടി സതീശന്‍. കെ.എസ് ശബരീനാഥന്‍ തുടങ്ങിയ കോണ്‍ഗ്രസിലെ യുവ നേതൃത്വവുമായി രമേഷ് പിഷാരടി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസിലേക്കെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
രമേഷ് പിഷാരടി തത്ക്കാലം മത്സര രംഗത്തേക്കില്ലെന്നാണ് സൂചന. അതേസമയം നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണച്ച് രമേശ് പിഷാരടി രംഗത്തെത്തിയിരുന്നു. പിഷാരടിയുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ സന്തോഷമുണ്ടെന്ന് നടനും സുഹൃത്തുമായ ധര്‍മജന്‍ ബോള്‍ഗാട്ടി പ്രതികരിച്ചു. നേരത്തേ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു പിന്നാലെയാണ് രമേഷ് പിഷാരടിയുടെയും പാര്‍ട്ടി പ്രവേശനം. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയാറെന്ന് ധര്‍മജന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ധര്‍മജനെ മത്സര രംഗത്തിറക്കി രമേഷ് പിഷാരടിയെ പ്രചരണത്തിലിറക്കുന്നത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
ഇരുവരും മികച്ച കോമേഡിയന്മാരാണ് അവരുടെ കോമ്പിനേഷന്‍ മലയാളികള്‍ക്ക് ഇഷ്ടവുമാണ്, എന്നാല്‍ എനിക്ക് രാഷ്ട്രീയം തമാശയോ ഉപജീവനമാര്‍ഗമോ അല്ലെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പ്രതികരിച്ചിരുന്നു. സീറ്റിനു വേണ്ടി ഔദ്യോഗികമായി ഒരു നേതാവിനെയും കണ്ടിട്ടില്ല. മത്സരിക്കണമെന്ന് ഇതുവരെ പാര്‍ട്ടി ആവശ്യപ്പെട്ടില്ല. എങ്കിലും കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ സ്‌നേഹത്തോടെ വെല്ലുവിളി ഏറ്റെടുത്ത് മത്സരിക്കും. കലാകാരന്‍ രാഷ്ട്രപതിയായാലും സമയമാവുമ്പോള്‍ സ്റ്റേജില്‍ കയറുമെന്ന് തമാശയായി പറയാറില്ലേ. മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തോല്‍ക്കാനാണെങ്കിലും പൊരുതാന്‍ തയ്യാറാണെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞിരുന്നു.
ബാലുശ്ശേരിയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ കോണ്‍ഗ്രസ് മത്സര രംഗത്തിറക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്, ഈ സാഹതര്യത്തില്‍ മണ്ഡലത്തില്‍ സജീവമായ പ്രവര്‍ത്തനങ്ങളാണ് നടന്‍ നടത്തുന്നത്. മണ്ഡലത്തിലെ ഒട്ടേറെ പൊതു, സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുത്ത ധര്‍മജന്‍, പ്രധാന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചു. ബാലുശ്ശേരി പഞ്ചായത്ത് സ്റ്റേഡിയം തുറക്കാത്തതിനെതിരെ കോണ്‍ഗ്രസ് നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്തു. മണ്ഡലം പരിധിയില്‍ പെടുന്ന കോട്ടൂര്‍ പഞ്ചായത്തില്‍ ജനശ്രീ കുടുംബസംഗമം, പനങ്ങാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് അനുഭാവികളുടെ സാംസ്‌കാരിക സംഘടന സംഘടിപ്പിക്കുന്ന നാട്ടരങ്ങ് പരിപാടി എന്നിവയിലും പങ്കെടുത്തിരുന്നു.
ഇതിനിടെ, ചേലക്കരയില്‍ ധര്‍മജന്റെ ബാനര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തി. ശബരിമല വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചേലക്കരയിലെ വേദിയ്ക്കരികിലേക്ക് എത്തിയപ്പോഴാണ് സംഭവം. ഈ സമയം, ചേലക്കരയിലെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ധര്‍മജനു വേണ്ടി ബാനര്‍ ഉയര്‍ത്തി. പ്രതിപക്ഷ നേതാവ് ഇതിനോട് പ്രതികരിച്ചിട്ടില്ല. ചേലക്കര സംവരണ മണ്ഡലമാണ്. നിലവില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസി!ഡന്റ് സി.സി.ശ്രീകുമാറിന്റെ പേരാണ് ഡിസിസി നിര്‍ദേശിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha
























