'പാലായെ പാലാ ആക്കി മാറ്റിയത് കെ എം മാണി'; പാലായില്‍ ആര് മത്സരിച്ചാലും നേരിടാന്‍ തയ്യാറെന്ന് ജോസ് കെ മാണി

പാലായില്‍ ആര് മത്സരിച്ചാലും നേരിടാന്‍ തയ്യാറെന്ന് ജോസ് കെ മാണി. കഴിഞ്ഞ ദിവസം ജോസ് കെ മാണി ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തിലെ മാന്‍ഡ്രേക്ക് പ്രതിമ പോലെയാണെന്ന മാണി സി കാപ്പന്റെ പരാമര്‍ശത്തിന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി. അതേ സമയം എല്‍ ഡി എഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. മാണി സി കാപ്പന്റെ മാന്‍ഡ്രേക്ക് പരാമര്‍ശത്തിന് എതിരെ അതേ നാണയത്തില്‍ പ്രതികരിക്കുന്നത് കേരള കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ രീതിയല്ലെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്.
പാലായെ പാലാ ആക്കി മാറ്റിയത് കെ എം മാണി ആണെന്നും ഇടതു സര്‍ക്കാര്‍ പാലായില്‍ നടപ്പിലാക്കാനിരുന്ന പദ്ധതികളൊന്നും നടപ്പിലാക്കാന്‍ സാധിക്കാത്തതിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ക്ക് അല്ലെന്നും ജോസ് കെ മാണി പറഞ്ഞു. സത്യം ജനങ്ങള്‍ക്ക് അറിയാമെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























